ആരിഫ് മുഹമ്മദ് ഖാൻ | Photo - Mathrubhumi archives
കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി. പുതിയ വി.സിയെ നിര്‍ദേശിക്കേണ്ടത് സര്‍ക്കാരാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സ്ഥിരം വിസിയെ നിയമിക്കുന്നതിന് സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രത്യേക സാഹചര്യത്തില്‍ താത്കാലികമായി നിയമിക്കപ്പെട്ടതിനാല്‍ സിസ തോമസിന്റെ നിയമനം റദ്ദാക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സിസ തോമസിന്റെ നിയമനം റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളിയതോടെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍, സിസ തോമസിന്റെ നിയമനം റദ്ദാക്കുന്നില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
'പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണര്‍ എടുത്ത ഒരു തീരുമാനം ആയതിനാല്‍ നിയമനം റദ്ദാക്കുന്നില്ല. അതേസമയം കെടിയു ആക്ട് പ്രകാരം ഇടക്കാല വി.സി നിയമനത്തിനുള്ള പേരുകള്‍ നല്‍കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ക്ക് പുറത്തുനിന്നാണ് സിസ തോമസിന്റെ നിയമനം നടന്നിരിക്കുന്നത്. പുതിയ ഇടക്കാല വിസി നിയമനത്തിനുള്ള പട്ടിക സര്‍ക്കാരിന് കൈമാറാം. യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരുടെ പട്ടികയാകണം ചാന്‍സലര്‍ക്ക് കൈമാറേണ്ടത്. പട്ടിക ലഭിച്ചശേഷം ഉചിതമായ തീരുമാനം ചാന്‍സലര്‍ക്ക് കൈക്കൊള്ളാം' -ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
Content Highlights: KTU VC appointment Kerala High Court Governor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..