തിരുവനന്തപുരം: കോവിഡ്-19 ലോക്ക്ഡൗണ്‍ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ജൂണ്‍ 1 മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ സംവിധാനം വഴി പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. 

ഈ പശ്ചാത്തലത്തില്‍ കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അധീനതയിലുള്ള മാസ്‌ക്കറ്റ് ഹോട്ടലിന്റെ കൈവശമുള്ള ഉപയോഗയോഗ്യമായ 30 ടെലിവിഷന്‍ സെറ്റുകള്‍ ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പിന് കൈമാറി. 

കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാറാണ് ടെലിവിഷന്‍ സെറ്റുകള്‍ കൈമാറിയത്. കെടിഡിസി മോനേജിങ് ഡയറക്ടര്‍ വിആര്‍ കൃഷ്ണ തേജ മൈലവാരപ്പു ഐഎഎസ് ചടങ്ങില്‍ പങ്കെടുത്തു