സ്വപ്‌നക്കെതിരായ ഹൈക്കോടതി വിധി ന്യായീകരണ തൊഴിലാളികള്‍ക്കും പ്രതിപക്ഷനേതാവിനും സമർപ്പിക്കുന്നു- ജലീൽ


മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒപ്പം തന്നേയും അപമാനിക്കാനും താറടിക്കാനുമുള്ള കേസാണ് നൽകിയത്. ആ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജിയാണ് ഹൈക്കോടതി തള്ളിയതെന്നും കെ.ടി. ജലീൽ.

കെ.ടി. ജലീൽ | Photo: മാതൃഭൂമി

മലപ്പുറം: സ്വപ്ന സുരേഷിനെതിരായ ഹൈക്കോടതി വിധി പ്രതിപക്ഷ നേതാവിനും ന്യായീകരണ തൊഴിലാളികള്‍ക്കും മാധ്യമങ്ങൾക്കും സമർപ്പിക്കുന്നുവെന്ന് കെ.ടി. ജലീൽ എം.എൽ.എ. ഫെയ്സ്ബുക്ക് പോസ്റ്റിൽ കൂടിയായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം.

സ്വർണ്ണക്കടത്തിന്റെ പേരിൽ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു. സ്വപ്നയ്ക്കെതിരെ പരാതി നൽകിയ തന്നെ വേട്ടയാടി. മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒപ്പം തന്നേയും അപമാനിക്കാനും താറടിക്കാനുമുള്ള കേസാണ് നൽകിയത്. ആ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജിയാണ് ഹൈക്കോടതി തള്ളിയതെന്നും കെ.ടി. ജലീൽ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം

സ്വർണ്ണക്കടത്തുമായോ ഡോളർ കടത്തുമായോ പുലബന്ധം പോലുമില്ലാത്ത ജൽപ്പനങ്ങൾ വിളിച്ച് കൂവി ആദരണീയനായ മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സർക്കാരിനെയും വിനീതനായ എന്നെയും അപമാനിക്കാനും താറടിക്കാനും ഇറങ്ങിത്തിരിച്ച "ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്തു" കേസിലെ പ്രതികൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിൻമേൽ പോലീസിന് അന്വേഷണം തുടരാം.

ഞാൻ നൽകിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികൾ മുടിനാരിഴകീറി അപഗ്രഥിച്ച് പുച്ഛിക്കുകയും എനിക്ക് വിവരമില്ലെന്ന് മീഡിയാ റൂമിലിരുന്ന് ആക്രോശിച്ചട്ടഹസിക്കുകയും എന്നെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയും ചെയ്ത കോട്ടിട്ട ചാനൽ അവതാരകർക്കും അന്തിച്ചർച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികൾക്കും അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വിനയപുരസ്സരം സമർപ്പിക്കുന്നു.

Content Highlights: kt jaleel statement about Kerala High Court Dismisses Swapna Sureshs Plea


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented