'ആസാദ് കശ്മീര്‍ എന്ന് നെഹ്റുവും ഉപയോഗിച്ചിട്ടുണ്ട്'; രാജ്യദ്രോഹിയാക്കാന്‍ ശ്രമംനടക്കുന്നെന്ന് ജലീല്‍


മാതൃഭൂമി ന്യൂസ് 

കെ.ടി. ജലീൽ | Photo: Mathrubhumi

തിരുവനന്തപുരം: ആസാദ് കശ്മീര്‍ പരാമര്‍ശത്തിന്റെ പേരില്‍ തന്നെ രാജ്യദ്രോഹിയാക്കുന്നുവെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. നെഹ്‌റു ഉള്‍പ്പെടെയുള്ളവര്‍ ആസാദ് കശ്മീര്‍ എന്ന വാക്ക് ഇന്‍വേര്‍ട്ടഡ് കോമ ഇട്ട് ഉപയോഗിച്ചിട്ടുണ്ട്. വര്‍ത്തമാനകാലത്ത് എന്തു പറയുന്നു എന്നല്ല ആരു പറയുന്നു എന്നാണ് നോക്കുന്നതെന്നും ജലീല്‍ സഭയില്‍ പറഞ്ഞു.

'നിയമസഭയുടെ പ്രവാസി ക്ഷേമ കമ്മിറ്റിയുടെ കശ്മീര്‍ വിസിറ്റുമായി ബന്ധപ്പെട്ട് ഒരു യാത്രാക്കുറിപ്പ് എഴുതിയിരുന്നു. അതില്‍ നടത്തിയ ഒരു പരാമര്‍ശം ഉയര്‍ത്തിക്കാട്ടി തന്നെ രാജ്യദ്രോഹിയാക്കാനാണ് ചിലര്‍ ശ്രമിച്ചത്. നൂറാനിയുടെ പുസ്തകത്തില്‍ 176-180 പേജുകളില്‍ 1952 ഓഗസ്റ്റ് 25-ന് പണ്ഡിറ്റ് നെഹ്‌റു ഷെയ്ക്ക് അബ്ദുള്ളയ്ക്ക് കൈമാറിയ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെലക്ടഡ് വര്‍ക്‌സ് ഓഫ് ജവഹര്‍ലാല്‍ നെഹ്‌റു സീരീസ് വോളിയം 23-യില്‍നിന്ന് ഉദ്ധരിച്ചതാണ് ആ ഭാഗം. ആ കുറിപ്പിന്റെ പാരഗ്രാഫ് 24-ല്‍നിന്ന് ഒരു വാചകം- that we should consolidate our position in these areas and not care very much for what happens in 'azad kashmir' areas. ഇവിടെ പണ്ഡിറ്റ്ജി ആസാദ് കശ്മീര്‍ എന്ന പ്രയോഗം ഇന്‍വേര്‍ട്ടഡ് കോമയ്ക്കുള്ളിലാണ് ചേര്‍ത്തിട്ടുള്ളത്', ജലീല്‍ പറഞ്ഞു.വര്‍ത്തമാന ഇന്ത്യയില്‍ എന്തു പറയുന്നു എന്നതല്ല ആര് പറയുന്നു എന്നാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: kt jaleel on azad kashmir remark


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented