ജലീലിനെതിരേ കേരളത്തിൽ കേസ് ഉണ്ട്, കോടതി നിർദ്ദേശിച്ചാൽ പുതിയത് രജിസ്റ്റർ ചെയ്യാം- ഡൽഹി പോലീസ്


ബി. ബാലഗോപാൽ | മാതൃഭൂമി ന്യൂസ് 

ജലീലിനെതിരായ പരാതിയിൽ സ്വീകരിച്ച നടപടി അറിയിക്കാൻ ഡൽഹി പോലീസിനോട് റോസ് അവന്യു കോടതിയിലെ അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത് സിംഗ് ജസ്പാൽ നിർദ്ദേശിച്ചിരുന്നു.

കെ.ടി. ജലീൽ | Photo: Mathrubhumi

ന്യൂഡൽഹി: വിവാദ കശ്മീർ പരാമർശത്തിൽ കോടതി നിർദ്ദേശിച്ചാൽ കെ.ടി.ജലീൽ എം.എൽ.എയ്ക്കെതിരെ പുതിയ കേസെടുക്കാമെന്ന് ഡൽഹി പൊലീസ്. റോസ് അവന്യു കോടതിയിലാണ് ഡൽഹി പോലീസ് നിലപാട് വ്യക്തമാക്കിയത്. ഒന്നിലധികം കേസ് രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിയമപരമായ വാദങ്ങൾ അറിയിക്കാൻ പരാതിക്കാരനായ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു.

ജലീലിനെതിരായ പരാതിയിൽ സ്വീകരിച്ച നടപടി അറിയിക്കാൻ ഡൽഹി പോലീസിനോട് റോസ് അവന്യു കോടതിയിലെ അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത് സിംഗ് ജസ്പാൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനിൽ ഡൽഹി തിലക് മാർഗ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആണ് കോടതിയിൽ നിലപാട് അറിയിച്ചത്.

ആർ.എസ്.എസ്. പ്രവർത്തകൻ അരുൺ മോഹന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല സെഷൻസ് കോടതി ജലീലിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദ്ദേശിച്ചിരുന്നു. കോടതി നിർദ്ദേശിച്ചാൽ കേസ് രജിസ്റ്റർ ചെയ്യാമെന്നും ഡൽഹി പോലീസ് കോടതിയെ അറിയിച്ചു. തുടർന്ന് എന്തിനാണ് ഒരേ വിഷയത്തിൽ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത കേസ് രജിസ്റ്റർ ചെയ്യുന്നത് എന്ന് അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത് സിംഗ് ജസ്പാൽ ആരാഞ്ഞു. ഇക്കാര്യത്തിൽ നിയമപരമായ വാദം കേട്ട ശേഷമേ ഉത്തരവ് നൽകാൻ കഴിയുകയുള്ളു എന്നും കോടതി അറിയിച്ചു.

സെപ്റ്റംബർ പന്ത്രണ്ടിന് പരാതിക്കാരനായ അഭിഭാഷകൻ ജി.എസ്. മണിയുടെ വാദം വിശദമായി കേൾക്കാൻ കോടതി തീരുമാനിച്ചു. ഒരേ കേസിൽ വിവിധ എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്യുന്നതിൽ തടസമില്ലെന്ന് ജി.എസ്. മണി അഭിപ്രായപ്പെട്ടു. ഈ കോടതിയിൽനിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കുമെന്നും മണി ഡൽഹിയിൽ പറഞ്ഞു.

Content Highlights: kt jaleel mla controversial statement - delhi police in rose avenue court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented