ഫുട്‌ബോള്‍ ധൂര്‍ത്ത് അന്യായവും ആത്മീയ ധൂര്‍ത്ത് ന്യായവും ആകുന്നതെങ്ങനെ?; സമസ്ത നിലപാടിനെതിരേ ജലീല്‍


K T Jaleel | Photo: Mathrubhumi

തിരുവനന്തപുരം: ഫുട്‌ബോള്‍ ലഹരിക്കെതിരേയുള്ള സമസ്ത നിലപാടിനെ വിമർശിച്ച് കെ.ടി ജലീല്‍. ഫുട്‌ബോള്‍ മാനവിക ഐക്യത്തിന്റെ വിളംബരമാണെന്നും നിയമാനുസൃതം മനുഷ്യര്‍ക്ക് സന്തോഷം പകരുന്നതൊന്നും നിഷിദ്ധമല്ലെന്നും ജലീല്‍ പറഞ്ഞു. ഫുട്‌ബോളിന്റ പേരില്‍ നടക്കുന്ന 'ധൂര്‍ത്ത്' അന്യായവും ആത്മീയതയുടെ പേരില്‍ നടക്കുന്ന 'ധൂര്‍ത്ത്' ന്യായവുമാകുന്നതിലെ 'യുക്തി' ദുരൂഹമാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ജലീല്‍ പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫുട്‌ബോള്‍ ആവേശം പ്രതിഫലിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ജലീലിന്റെ പ്രതികരണം.

ജനങ്ങളെ പലതിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ലോകത്ത് നടക്കുന്നത്. അത്തരമൊരു ശപിക്കപ്പെട്ട കാലത്ത് മനുഷ്യനെ ഐക്യപ്പെടുത്തുന്നതെന്തും പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണ്. സാമ്രാജ്യത്വത്തിന്റെ പഴങ്കഥകള്‍ പൊടിതട്ടിയെടുത്ത് ജനമനസ്സുകളില്‍ അകല്‍ച്ച പടര്‍ത്താനല്ല ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടതെന്നും മാനവിക ഐക്യത്തിന്റെ സന്ദേശ പ്രചാരണത്തിന്റെ സാദ്ധ്യതകളേക്കുറിച്ചാണ് ഒരുമയോടെ ആരായേണ്ടതെന്നും ജലീല്‍ പറഞ്ഞു.

ധൂര്‍ത്തിന്റെ പേരിലാണ് ഫുട്‌ബോള്‍ ഭ്രമത്തെ ചിലര്‍ വിമര്‍ശിക്കുന്നത്. അങ്ങനെയെങ്കില്‍ വിവാഹ ധൂര്‍ത്തുകളും ആഢംബര വാഹനങ്ങളും കൊട്ടാരസമാന വാസഗൃഹങ്ങളും വിമര്‍ശന പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെടരുതല്ലോ? സമ്മേളന മാമാങ്കങ്ങളിലും നേര്‍ച്ചകളിലും ഉല്‍സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും ഉയരാറുള്ള ദീപാലംകൃതമായ കമാനങ്ങളും സംവിധാനങ്ങളും ആര്‍ഭാടത്തിന്റെ ഗണത്തില്‍ തന്നെയല്ലേ ഉള്‍പ്പെടുക? ഫുട്‌ബോളിന്റ പേരില്‍ നടക്കുന്ന 'ധൂര്‍ത്ത്' അന്യായവും ആത്മീയതയുടെ പേരില്‍ നടക്കുന്ന 'ധൂര്‍ത്ത്' ന്യായവുമാകുന്നതിലെ 'യുക്തി' ദുരൂഹമാണെന്നും ജലീല്‍ പറഞ്ഞു.

മക്കയുടെയും മദീനയുടെയും സൂക്ഷിപ്പുകാരായ രാഷ്ട്രവും ജനതയും കാല്‍പ്പന്തുകളിയില്‍ കാണിക്കുന്ന ആവേശം ആഹ്ലാദകരമാണ്. മതവിലക്കുകള്‍ ഏറെ നിലനില്‍ക്കുന്ന ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഫുട്‌ബോളും സിനിമയും ജനങ്ങള്‍ക്കേകുന്ന സന്തോഷം ചെറുതല്ല. ആത്മീയത മനുഷ്യരുടെ ആത്മനിര്‍വൃതിക്കാണ്. ജനങ്ങളുടെ ആനന്ദത്തെ ചങ്ങലക്കിടാന്‍ ആര്‍ക്കെന്തവകാശമെന്നും അദ്ദേഹം ചോദിച്ചു. ദയവുചെയ്ത് മനുഷ്യരെ വെറുതേവിടുക. അവര്‍ പരസ്പരം ആദരിച്ചും ബഹുമാനിച്ചും ആമോദിച്ചും ജീവിക്കട്ടെയെന്നും ജലീല്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ല.
ജനങ്ങളെ പലതിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ലോകത്ത് നടക്കുന്നത്. അത്തരമൊരു ശപിക്കപ്പെട്ട കാലത്ത് മനുഷ്യനെ ഐക്യപ്പെടുത്തുന്നതെന്തും പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടണ്ടതാണ്.
ദേശ-ഭാഷാ-സംസ്‌കാര വ്യത്യാസമില്ലാതെ ലോകം കാല്‍പ്പന്തു കളിയില്‍ ആരവം തീര്‍ക്കുന്ന കാഴ്ച മനോഹരമാണ്. വിയോജിപ്പും വിദ്വേഷവും വെടിഞ്ഞ് എണ്ണൂറു കോടി ജനങ്ങള്‍ കണ്ണും കാതും ഒരേ ദിശയിലേക്ക് കൂര്‍പ്പിച്ചിരിക്കുന്ന ദൃശ്യം മാനവിക യോജിപ്പാണ് വിളംബരം ചെയ്യുന്നത്.
ദേശാതിര്‍ത്തികള്‍ മറന്ന് മനുഷ്യര്‍ ദേശീയ പതാകകള്‍ ഏന്തുകയും ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്ന അനുഭവം അത്യന്തം ആവേശകരമാണ്. സങ്കുചിത ദേശീയതയുടെ മതില്‍കെട്ടുകളാണ് ഫുട്‌ബോള്‍ ആരാധകര്‍ തകര്‍ത്തെറിഞ്ഞിരിക്കുന്നത്.
സാമ്രാജ്യത്വത്തിന്റെ പഴങ്കഥകള്‍ പൊടിതട്ടിയെടുത്ത് ജനമനസ്സുകളില്‍ അകല്‍ച്ച പടര്‍ത്താനല്ല ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. മാനവിക ഐക്യത്തിന്റെ സന്ദേശ പ്രചാരണത്തിന്റെ സാദ്ധ്യതകളെ കുറിച്ചാണ് നാം ഒരുമയോടെ ആരായേണ്ടത്.
ധൂര്‍ത്തിന്റെ പേരിലാണ് ഫുട്‌ബോള്‍ ഭ്രമത്തെ ചിലര്‍ വിമര്‍ശിക്കുന്നത്. അങ്ങിനെയെങ്കില്‍ വിവാഹ ധൂര്‍ത്തുകളും ആഢംബര വാഹനങ്ങളും കൊട്ടാര സമാന വാസഗൃഹങ്ങളും വിമര്‍ശന പരിതിയില്‍ നിന്ന് ഒഴിവാക്കപ്പെടരുതല്ലോ? സമ്മേളന മാമാങ്കങ്ങളിലും നേര്‍ച്ചകളിലും ഉല്‍സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും ഉയരാറുള്ള ദീപാലങ്കൃതമായ കമാനങ്ങളും സംവിധാനങ്ങളും ആര്‍ഭാടത്തിന്റെ ഗണത്തില്‍ തന്നെയല്ലേ ഉള്‍പ്പെടുക?
ഫുട്‌ബോളിന്റ പേരില്‍ നടക്കുന്ന 'ധൂര്‍ത്ത്' അന്യായവും ആത്മീയതയുടെ പേരില്‍ നടക്കുന്ന 'ധൂര്‍ത്ത്' ന്യായമാകുന്നതിലെ 'യുക്തി'ദുരൂഹമാണ്. നിയമാനുസൃതം മനുഷ്യര്‍ക്ക് സന്തോഷം പകരുന്നതൊന്നും നിഷിദ്ധമല്ല.
മക്കയുടെയും മദീനയുടെയും സൂക്ഷിപ്പുകാരായ രാഷ്ട്രവും ജനതയും കാല്‍പ്പന്തു കളിയില്‍ കാണിക്കുന്ന ആവേശം ആഹ്ലാദകരമാണ്. മതവിലക്കുകള്‍ ഏറെ നിലനില്‍ക്കുന്ന ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഫുട്‌ബോളും സിനിമയും ജനങ്ങള്‍ക്കേകുന്ന സന്തോഷം ചെറുതല്ല.
ദൈവം ഭയമല്ല. മതം ഭയപ്പാടുമല്ല. പടച്ചവന്‍ സ്‌നേഹമാണ്. വിശ്വാസം സന്തോഷമാണ്. ആത്മീയത മനുഷ്യരുടെ ആത്മ നിര്‍വൃതിക്കാണ്. ജനങ്ങളുടെ ആനന്ദത്തെ ചങ്ങലക്കിടാന്‍ ആര്‍ക്കെന്തവകാശം? ദയവു ചെയ്ത് മനുഷ്യരെ വെറുതെ വിടുക. അവര്‍ പരസ്പരം ആദരിച്ചും ബഹുമാനിച്ചും ആമോദിച്ചും ജീവിക്കട്ടെ. ഒരു ജീവിതമല്ലേ ഉള്ളൂ.
(പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫുട്‌ബോള്‍ ആവേശം പ്രതിഫലിപ്പിക്കുന്ന വീഡിയോയാണ് താഴെ)

Content Highlights: kt jaleel facebook post against samastha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented