ജലീലിനെതിരായ പരാതി: റിപ്പോര്‍ട്ട് ചെയ്തതില്‍ പിശക്, അഭിഭാഷകന്‍ കോടതിയില്‍ മാപ്പ് അപേക്ഷിച്ചു


കെ.ടി. ജലീൽ | Photo: Mathrubhumi

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി. ജലീല്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി റൗസ് അവന്യു കോടതി നിര്‍ദേശം നല്‍കി എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. എന്നാല്‍ അഡ്വ. ജി.എസ്. മണി നല്‍കിയ ഹര്‍ജി വിധി പറയാനായി സെപ്റ്റംബര്‍ 14 ലേക്ക് മാറ്റുകയാണ് ഉണ്ടായത്. ഹര്‍ജിക്കാരനായ അഭിഭാഷകന്‍ നല്‍കിയ തെറ്റായ വിവരമാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കി എന്ന വാര്‍ത്ത നല്‍കാന്‍ കാരണം. മാധ്യമപ്രവര്‍ത്തകരെ തെറ്റിധരിപ്പിച്ചതിന് അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ മാപ്പ് അപേക്ഷിച്ചു. തെറ്റായ വാര്‍ത്ത നല്‍കാന്‍ ഇടയായതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.


Content Highlights: kt jaleel controversial remark issue: advocate apologised to court


Also Watch

Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

Most Commented