പ്രതിഷേധ സാധ്യത: ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി ജലീല്‍ തിരിച്ചെത്തി; വിമര്‍ശനവുമായി ഗവര്‍ണർ


കെ.ടി.ജലീൽ

തിരുവനന്തപുരം: കശ്മീരുമായി ബന്ധപ്പെട്ട് വിവാദ പരാര്‍ശം നടത്തിയ ഇടത് എംഎല്‍എ കെ.ടി.ജലീലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജലീലിന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ ഗവര്‍ണര്‍, ഇത്തരമൊരു പരാമർശം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും വ്യക്തമാക്കി. പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

വ്യക്തിപരമായി പരാമര്‍ശങ്ങളില്‍ തനിക്ക് വേദനതോന്നുന്നു. അപ്രതീക്ഷിതമോ യാദൃശ്ചികമോ ആയി പോസ്റ്റിനെ കരുതുന്നില്ല. ചരിത്രരേഖകള്‍ പരിശോധിച്ചിട്ടാണോ അജ്ഞതയില്‍ നിന്നാണോ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായതെന്ന് വ്യക്തമല്ല. ഇതൊരിക്കലും അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇതിനിടെ കെ.ടി.ജലീല്‍ ഡല്‍ഹിയില്‍ നേരത്തെ നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി നാട്ടില്‍ മടങ്ങിയെത്തി. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഡല്‍ഹിയില്‍ നോര്‍ക്ക സംഘടിപ്പി നിയമസഭാസമിതി യോഗത്തിലും ജലീല്‍ പങ്കെടുക്കില്ല. ഞായറാഴ്ച രാവിലെയാണ് ജലീല്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഡല്‍ഹിയില്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ ജലീലിനെതിരെ പ്രതിഷേധം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് അദ്ദേഹം പരിപാടികള്‍ റദ്ദാക്കി ഞായറാഴ്ച പുലര്‍ച്ചെതന്നെ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് വിമാനം കയറിയതെന്നാണ് സൂചന.

വീട്ടില്‍ നിന്ന് വിളിച്ചതിനെ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കി ജലീല്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന് മുന്‍ മന്ത്രിയുടെ നിയമസഭാ സമിതി അധ്യക്ഷനുമായ എ.സി.മൊയ്തീന്‍ പറഞ്ഞു. കശ്മീരുമായി ബന്ധപ്പെട്ട് സിപിഎമ്മിന് വ്യക്തമായ അഭിപ്രായമുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും യോജിക്കുന്ന നിലാപാടാണ് തങ്ങള്‍ സ്വീകരിക്കാറുള്ളതെന്നും മൊയ്തീന്‍ വ്യക്തമാക്കി.

വിവാദ പോസ്റ്റിന്റെ പേരില്‍ ജലീലിനെതിരേ രണ്ട് കേസുകളാണ് നിലവിലുള്ളത്. സുപ്രീംകോടതി അഭിഭാഷകന്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. ബി.ജെ.പി. പ്രവര്‍ത്തകന്‍കൂടിയായ ജി.എസ്. മണിയാണ് തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തിരുവനന്തപുരത്തും അദ്ദേഹത്തിനെതിരെ പരാതിയുണ്ട്.

വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളോട് അദ്ദേഹം ഒരുരീതിയിലും പ്രതികരിക്കന്‍ തയ്യാറായിട്ടില്ല. നിയമസഭാ പ്രവാസിക്ഷേമകാര്യ സമതിയംഗമായ ജലീല്‍ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കശ്മീരില്‍ പോയശേഷം ശനിയാഴ്ച രാത്രി പത്തോടെയാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. മാധ്യമങ്ങള്‍ കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. വിമാനത്താവളത്തില്‍നിന്ന് രാത്രി തങ്ങാനായി കേരള ഹൗസിലെത്തിയപ്പോഴും ചോദ്യങ്ങളോട് മുഖംതിരിച്ചു. പുലര്‍ച്ചെ തന്നെ അദ്ദേഹം നാട്ടിലേക്ക് വിമാനം കയറുകയുംചെയ്തു.

Content Highlights: kt jaleel canceled the programs in Delhi and returned home-governor also criticism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented