കെ.ടി.ജലീൽ,തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കി തന്നാല്‍ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി ഇടത് എംഎല്‍എ കെ.ടി.ജലീല്‍.
'30 വെള്ളിക്കാശിന്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപ?'യെന്ന് അദ്ദേഹം ചോദിച്ചു. ബിജെപി നല്‍കുന്ന റബ്ബറിന്റെ വില പോയി വാങ്ങണമെങ്കില്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്നും ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ ചോദ്യമുയര്‍ത്തി. ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പടെയുള്ളവരും രംഗത്തെത്തിയിരുന്നു.
അതേ സമയം ബി.ജെ.പി. നേതാക്കള്‍ മതമേലധ്യക്ഷന്മാരുമായി സംസാരിക്കുന്നതില്‍ സി.പി.എമ്മും കോണ്‍ഗ്രസും വെപ്രാളപ്പെടുന്നത് എന്തിനാണെന്ന് ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് ചോദിച്ചു. ഈ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് വല്ലാതെ കൂടുകയാണ്. ഞങ്ങള്‍ എല്ലാവരെയും ചേര്‍ത്തുപിടിക്കും. അതില്‍ വെപ്രാളപ്പെട്ടിട്ട് കാര്യമില്ല.
ബി.ജെ.പി.ക്കാരും മതനേതാക്കളും തമ്മില്‍ സംസാരിക്കാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണ്. മതമേലധ്യക്ഷന്മാരെ ബി.ജെ.പി. നേരത്തേയും കാണാറുണ്ട്. ഇനിയും കാണും. അവിടെ ഒരു രാഷ്ട്രീയവുമില്ല. ക്രിസ്തീയ-മുസ്ലിം-ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരെയെല്ലാം കാണാറുണ്ട് -കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
Content Highlights: kt jaleel against thalassery bishop-vote bjp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..