സർവകലാശാലയ്ക്ക് മുന്നിലെ പ്രതിഷേധം | photo: mathrubhumi news|screen grab
കൊച്ചി: സി.പി.എം മുന്‍ എം.പി എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയതില്‍ പ്രതിഷേധിച്ച് വിവിധ യുവജനസംഘടനകള്‍ കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കമ്പസിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.
വെള്ളിയാഴ്ച രാവിലെ മുതല്‍ സര്‍വകലാശാല കവാടത്തിന് മുന്നില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാമ്പസിനുള്ളില്‍ പ്രവേശിച്ചെങ്കിലും പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞു.
സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കെഎസ്.യു പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധ മാര്‍ച്ചുമായെത്തിയത്. പിന്നാലെ യുവമോര്‍ച്ചാ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സര്‍വകലാശാലയിലേക്ക് സംഘടിച്ചെത്തി പ്രതിഷേധിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..