മേയര്‍ക്കെതിരെ വീടിനുമുന്നില്‍ കരിങ്കൊടി; പ്രതിഷേധക്കാരെ നേരിട്ട് സിപിഎം പ്രവര്‍ത്തകര്‍


വീട്ടില്‍ നിന്ന് ഇറങ്ങി കാറില്‍കയറിയതിന് പിന്നാലെയാണ് ആദ്യപ്രതിഷേധമുണ്ടായി

കെ.എസ്.യു. പ്രതിഷേധം | ഫോട്ടോ: സ്‌ക്രീൻഷോട്ട് (മാതൃഭൂമി ന്യൂസ്)

തിരുവനന്തപുരം; കത്ത് വിവാദത്തില്‍ പ്രതിഷേധങ്ങള്‍ തുടരവെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെ.എസ്.യു. പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. വീട്ടില്‍ നിന്നും ഓഫീസിലേക്ക് പോകാനിറങ്ങിയ മേയറുടെ കാറിനടുത്തേക്ക് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തുകയായിരുന്നു. പ്രതിഷേധക്കാരെ സി.പി.എം. പ്രവര്‍ത്തകരും മേയറുടെ സ്റ്റാഫിലുണ്ടായിരുന്നവരും ചേര്‍ന്ന് നേരിട്ടു.

വീട്ടില്‍ നിന്ന് ഇറങ്ങി കാറില്‍കയറിയതിന് പിന്നാലെയാണ് ആദ്യപ്രതിഷേധമുണ്ടായി. പിന്നാലെ, കാര്‍ റോഡിലേക്ക് കയറും മുമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലും പ്രതിഷേധിച്ചു. പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.



താത്കാലിക നിയമനത്തിന് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കിയതില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കനത്തപ്രതിഷേധമാണ് ഇന്നും നടക്കുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും മേയറുടെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്. കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ ഓഫീസിലാണ് പ്രതിഷേധം നടത്തുന്നത്. ഇതിന് പുറമേ വിവിധ യുവജനസംഘടനകളും പ്രതിഷേധിക്കുന്നുണ്ട്.

Content Highlights: ksu youth congress karinkodi black flag against mayor arya rajendran cpm defends

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented