കറുപ്പണിഞ്ഞെത്തിയ കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കുന്നു | ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയിലെ പരിപാടിക്ക് മുന്നോടിയായി കറുപ്പണിഞ്ഞെത്തിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധിക്കാനെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രി എത്തുന്നതിനു മുമ്പ് തന്നെ സര്‍വകലാശാല പരിസരത്ത് കെ.എസ്.യുവിന്റെ പ്രതിഷേധമുണ്ടായി.
കറുത്ത വസ്ത്രമണിഞ്ഞെത്തിയ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയതോടെ സര്‍വകലാശാലയ്ക്കു പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.
കറുപ്പ് വസ്ത്രവും കരിങ്കൊടിയുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചിനെത്തിയത്. പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചു.
കെ.എസ് യു ജില്ലാ പ്രസിഡന്റ് നിഹാല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷഹീന്‍ എന്നിവരെ മുഖ്യമന്ത്രിയുടെ പരിപാടിയുടെ മുന്നോടിയായി കരുതല്‍ തടങ്കലിലാക്കിയിരുന്നു
Content Highlights: ksu, youth congress, black flag, protest, against cm, calicut university
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..