സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ചൊവ്വാഴ്ച വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു.


ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.യു. സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് മാര്‍ച്ച്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച കെ.എസ്.യു. വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കെ.എസ്.യു. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസ് അതിക്രമം എന്നാരോപിച്ചാണ് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മാര്‍ച്ചിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.

ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് ഉദ്ഘാടന പ്രസംഗം നടത്തിപോയതിന് പിന്നാലെയാണ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായത്. പോലീസ് മൂന്ന് തവണ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ ഇവര്‍ക്കെതിരെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.



സംഘര്‍ഷത്തില്‍ കെ.എസ്.യു. സംസ്ഥാന നേതാക്കള്‍ക്കും ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റു. പത്തോളം നേതാക്കളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഇതിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ ബന്ദിന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്. കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Content Highlights: ksu strike at schools and colleges


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented