തിരുവന്തപുരം: സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് നേരേ പോലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് നടത്തും. 

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു നേതാക്കളടക്കം സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ലാത്തിചാര്‍ജ് നടന്നത്. ലാത്തിച്ചാര്‍ജില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് പരിക്കേറ്റിരുന്നു. 

ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. കെ.എസ്.യു  മാര്‍ച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം ഹസനും അപലപിച്ചു.