KSU: സുധാകരന്‍ നിര്‍ദേശിച്ചത് കണ്ണൂര്‍ക്കാരനെ,പ്രസിഡന്റായത് എറണാകുളംകാരന്‍,സതീശന്റെ പിന്തുണയില്‍


കെ.പി.സി.സി. ഭാരവാഹിളെ നിയമിക്കുന്ന കാര്യത്തില്‍ ഐ ഗ്രൂപ്പില്‍തന്നെ ശക്തമായ ചേരിതിരിവ് ഉണ്ടാകാന്‍ പുതിയ സംഭവവികാസങ്ങള്‍ കാരണമാകുമെന്നും കരുതുന്നുണ്ട്.

കെ.സുധാകരൻ, വി.ഡി സതീശൻ | മാതൃഭൂമി

കണ്ണൂര്‍: കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായി കെ. സുധാകരന്‍ നിര്‍ദേശിച്ചത് കണ്ണൂര്‍ക്കാരനായ മുഹമ്മദ് ഷമ്മാസിനെയാണെങ്കിലും പ്രസിഡന്റായത് എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നോമിനിയാണ് പഴയ എ വിഭാഗക്കാരന്‍കൂടിയായ ഇടുക്കി സ്വദേശി അലോഷ്യസ് സേവ്യര്‍. തര്‍ക്കത്തെതുടര്‍ന്ന് തീരുമാനം കേന്ദ്രനേതൃത്വത്തില്‍നിന്നായിരുന്നു.

കെ.എസ്.യു. പ്രസിഡന്റിന്റെ പ്രായപരിധി 27 വയസ്സാണെന്നിരിക്കെ 29-കാരനായ അലോഷ്യസ് പ്രസിഡന്റാകുന്നതിനെ ഒരുവിഭാഗം എതിര്‍ത്തിരുന്നു. അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റും ഒരേ സമുദായത്തില്‍പ്പെടുന്നതിനാല്‍ ഷമ്മാസിന് പകരം പ്രസിഡന്റ് സ്ഥാനം അലോഷ്യസിന് നല്‍കണമെന്നുള്ള വാദവും ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റും മാറാനിരിക്കെ ഈ വാദത്തില്‍ പ്രസക്തിയില്ലെന്ന് പറഞ്ഞെങ്കിലും അലോഷ്യസിനുവേണ്ടി വി.ഡി. സതീശന്‍ ശക്തമായി വാദിക്കുകയായിരുന്നു. കെ.പി.സി.സി. പ്രസിഡന്റും കെ.എസ്.യു. പ്രസിഡന്റും കണ്ണൂരില്‍നിന്നുതന്നെയുള്ളവരാകുന്നത് പരിഗണിക്കരുതെന്നും ചിലര്‍ വാദിച്ചു.



തുടര്‍ന്ന് വിഷയം ഡല്‍ഹിക്ക് വിട്ടു. ഒടുവില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍കൂടി പിന്തുണച്ചതോടെ അലോഷ്യസ് സേവ്യര്‍ പ്രസിഡന്റായി. മുഹമ്മദ് ഷമ്മാസിനെ വൈസ് പ്രസിഡന്റാക്കുകയും ചെയ്തു. നിലവിലുള്ള പ്രസിഡന്റ് കെ.എം. അഭിജിത്തിനെ എന്‍.എസ്.യു. ദേശീയ ജനറല്‍ സെക്രട്ടറിയാക്കി. കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ. നേതാവും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ വ്യക്തമാകുകയും ചെയ്തു.

കെ.പി.സി.സി. ഭാരവാഹിളെ നിയമിക്കുന്ന കാര്യത്തില്‍ ഐ ഗ്രൂപ്പില്‍തന്നെ ശക്തമായ ചേരിതിരിവ് ഉണ്ടാകാന്‍ ഇത് കാരണമാകുമെന്നും കരുതുന്നുണ്ട്. കേരളത്തിലെ ഭാരവാഹികളുടെ കാര്യത്തില്‍ കെ.സി. വേണുഗോപാലിന്റെ അഭിപ്രായം പ്രധാനമാകും.

Content Highlights: KSU state president Congress K Sudhakaran VD Satheeshan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented