'സ്ഥാനാര്‍ഥി പട്ടികയില്‍ പത്രിക തള്ളിയ SFIക്കാരും';മഹാരാജാസ് വൈസ് പ്രിന്‍സിപ്പാലിനെ KSU വളഞ്ഞുവെച്ചു


രേഖാമൂലം മറുപടി ആവശ്യപ്പെട്ടതിനെ തുടർന്ന് വൈസ് പ്രിൻസിപ്പൽ അത് നൽകിയതോടെ കെ.എസ്.യു. പ്രവർത്തകർ പിരിഞ്ഞുപോയി

എറണാകുളം മഹാരാജാസ് കോളേജിൽ വൈസ് പ്രിൻസിപ്പലിനെ കെ.എസ്.യു.പ്രവർത്തകർ വളഞ്ഞുവെച്ചതിനെ തുടർന്നുണ്ടായ സംഘർഷം | മാതൃഭൂമി

കൊച്ചി: സ്ഥാനാർഥിപ്പട്ടികയെച്ചൊല്ലി എറണാകുളം മഹാരാജാസ് കോളേജിൽ വൈസ് പ്രിൻസിപ്പലിനെ കെ.എസ്.യു. പ്രവർത്തകർ വളഞ്ഞുവെച്ചു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചതിനെ ചൊല്ലിയായിരുന്നു തർക്കം. രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് എസ്.എഫ്.ഐ.ക്കാരുടെ നാമനിർദേശ പത്രിക തള്ളിയശേഷം അവരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തിയതിലായിരുന്നു പ്രതിഷേധം. ഇടത് അധ്യാപക സംഘടനകളുടെ ഇടപെടലാണ് എസ്.എഫ്.ഐ. സ്ഥാനാർഥികളെ ഉൾപ്പെടുത്തിയതിനു പിന്നിലെന്നായിരുന്നു കെ.എസ്.യു.വിന്റെ ആരോപണം. എന്നാൽ നിയമാനുസൃതമായാണ് സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.

29-ന് നടക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലേക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയായിരുന്നു. അന്ന് ഉച്ചയ്ക്ക് തന്നെയായിരുന്നു സൂക്ഷ്മ പരിശോധന. പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇതിൽ ഒമ്പത് നാമനിർദേശങ്ങൾ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സമിതി തള്ളിയിരുന്നു. യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി, ബിരുദാനന്തര ബിരുദ പ്രതിനിധി സ്ഥാനങ്ങളിലേക്ക് രണ്ടുപേരുടെ വീതം നാമനിർദേശങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഈ സ്ഥാനങ്ങളിലേക്കുള്ള എസ്.എഫ്.ഐ. പ്രവർത്തകരുടെ നാമനിർദേശവും തള്ളിയവയിൽ ഉൾപ്പെട്ടിരുന്നു.

ഇതിനെതിരേ എസ്.എഫ്.ഐ. പ്രവർത്തകർ പരാതി നൽകി. തുടർന്ന് തള്ളിയ നാമനിർദേശങ്ങളും കൂടി ഉൾപ്പെടുത്തിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. പരാതി പരിശോധിച്ച കോളേജ് വൈസ് പ്രിൻസിപ്പൽ ബിന്ദു ഷർമിള, സർവകലാശാലാ ചട്ടത്തിൽ പ്രായം തെളിയിക്കുന്ന രേഖയില്ലെങ്കിൽ സത്യവാങ്‌മൂലം സമർപ്പിച്ചാൽ മതിയെന്നാണ് ഉള്ളതെന്നും ഇത് സമിതി കണക്കിലെടുക്കണം എന്നും ചൂണ്ടിക്കാട്ടി നിർദേശം നൽകി. തുടർന്നായിരുന്നു തള്ളിയ നാമനിർദേശങ്ങളും ഉൾപ്പെടുത്തി വെള്ളിയാഴ്ച അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.

ഇതിൽ പ്രതിഷേധിച്ചാണ് കോളേജ് വൈസ് പ്രിൻസിപ്പൽ ബിന്ദു ഷർമിളയെ കെ.എസ്.യു. പ്രവർത്തകർ വളഞ്ഞുവെച്ചത്. സംഭവത്തെ തുടർന്ന് പോലീസ് ഉൾപ്പെടെ സ്ഥലത്തെത്തി. കോളേജ് പ്രിൻസിപ്പൽ സ്ഥലത്തില്ലാത്തതിനെ തുടർന്ന് പ്രിൻസിപ്പലിന്റെ ചുമതലയും ബിന്ദു ഷർമിളയ്ക്കായിരുന്നു. രേഖാമൂലം മറുപടി ആവശ്യപ്പെട്ടതിനെ തുടർന്ന് വൈസ് പ്രിൻസിപ്പൽ അത് നൽകിയതോടെ കെ.എസ്.യു. പ്രവർത്തകർ പിരിഞ്ഞുപോയി. കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നതെന്ന് കെ.എസ്.യു. ഭാരവാഹികൾ പറഞ്ഞു.

Content Highlights: ksu sfi maharajas college election nomination issue vice principal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented