നേതൃത്വത്തിലെത്തുന്നവര്‍ക്ക് സംഘടനാ ക്ലാസും ക്യാമ്പും; കെ.എസ്.യു. ശാക്തീകരണത്തിന് കര്‍മ്മ പദ്ധതി


അനില്‍ മുകുന്നേരി

പ്രൊഫഷണൽ കോളേജുകളിൽ സംഘടനാപ്രവർത്തനം ശക്തമാക്കാനും ലക്ഷ്യമിടുന്നു

പ്രതീകാത്മക ചിത്രം

കൊല്ലം: ആറുവർഷത്തിനുശേഷം കെ.എസ്.യു. സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നു. സംഘടനാ ദൗർബല്യങ്ങൾ മറികടന്ന്, അടുത്ത അധ്യയനവർഷാരംഭംമുതൽ കലാലയങ്ങളിൽ ശക്തമായ സാന്നിധ്യമാകാനുള്ള തയ്യാറെടുപ്പുകളും സംഘടനാനേതൃത്വം തുടങ്ങിയിട്ടുണ്ട്.

കെ.എം.അഭിജിത്ത് പ്രസിഡന്റ്സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന്, എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അലോഷ്യസ് സേവ്യറിനെ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായും മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും നിയമിച്ചിരുന്നു. മറ്റ് സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവരെ വൈകാതെ നിയമിക്കും. പുനഃസംഘടന വൈകിയതുമൂലമുണ്ടായ ദൗർബല്യങ്ങൾ പരിഹരിക്കാനുള്ള കർമപദ്ധതി അലോഷ്യസിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി, പുതുതായി നേതൃനിരയിലെത്തുന്നവർക്ക് സംഘടനയെപ്പറ്റിയും മാറുന്ന രാഷ്ട്രീയസാഹചര്യങ്ങളെപ്പറ്റിയും പരിശീലനം നൽകും. ഇതിനായി ക്യാമ്പ് സംഘടിപ്പിക്കും. സർവകലാശാലാതലങ്ങളിലും ക്യാമ്പുകൾ നടത്തും.

2017-ലാണ് അവസാനമായി കെ.എസ്.യു.വിന്റെ ക്യാമ്പ് നടന്നത്. സംഘടനയ്ക്കായി പ്രവർത്തന കലണ്ടറും തയ്യാറാക്കും. സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളും ഓരോമാസവും നിർബന്ധമായും നടത്തേണ്ട പ്രവർത്തനങ്ങളുടെ വിവരങ്ങൾ കലണ്ടറിൽ ഉൾപ്പെടുത്തും. ഇത്തരം പ്രവർത്തനരീതി യൂണിയനിൽ ആദ്യമായാണ് നടപ്പാക്കുന്നത്. യൂണിറ്റ് തലംമുതൽ സംസ്ഥാനതലംവരെ സമ്പൂർണസമ്മേളനങ്ങളും സമയബന്ധിതമായി നടത്തും. അടുത്ത അധ്യയനവർഷാരംഭംമുതൽ കോളേജുകളിലും സ്കൂളുകളിലും കെ.എസ്.യു.പ്രവർത്തനങ്ങൾ ഊർജിതമാക്കും. സംഘടനയുടെ മാസികയായ കലാശാല മുടങ്ങാതെ പ്രസിദ്ധീകരിക്കാനുള്ള നടപടികളും ആലോചനയിലുണ്ട്. യൂണിയന്റെ നിലപാടുകൾ വിദ്യാർഥികളിൽ എത്തിക്കാനും വിദ്യാർഥികളിൽ സർഗാത്മകത വളർത്താനും ’കലാശാല’ പ്രയോജനപ്പെടുത്തും.

പ്രൊഫഷണൽ കോളേജുകളിൽ സംഘടനാപ്രവർത്തനം ശക്തമാക്കാനും ലക്ഷ്യമിടുന്നു. മെഡിക്കൽ കോളേജുകൾ, എൻജിനിയറിങ് കോളേജുകൾ, പോളി ടെക്‌നിക്കുകൾ, ഐ.ടി.ഐകൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെ സംഘടിപ്പിക്കും. ഇവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവയ്ക്ക് പരിഹാരംകാണാനും സംഘടന മുന്നിട്ടിറങ്ങും.

Content Highlights: ksu reorganization aloysius saviour km abhijith kalasala magazine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented