തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേരള സര്‍വകലാശാലാ ആസ്ഥാനത്ത് പ്രതിഷേധവുമായി കെ.എസ്.യു. വൈസ് ചാന്‍സലറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെ.എസ്.യു പ്രതിഷേധം ശക്തമാക്കിയത്.
ഭരണ സ്വാധീനത്താല്‍ വൈസ് ചാന്‍സലര്‍ എസ്.എഫ്.ഐക്ക് അനുകൂലമായാണ് നിലകൊള്ളുന്നതെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. പ്രതിഷേധ പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് തള്ളിക്കയറി. വി.സി.യെ ഉപരോധിച്ചു. തുടര്‍ന്ന് ആറ് പ്രവര്‍ത്തകര്‍ സര്‍വകലാശാല കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.
വൈസ് ചാന്‍സലറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ കെട്ടിടത്തിന് മുകളില്‍ നിലയുറപ്പിച്ചത്. അവരെ പിന്നീട് അനുനയിപ്പിച്ച് താഴെയിറക്കി.
യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവങ്ങളില്‍ നടപടിയെടുക്കുക, പരീക്ഷാ ക്രമക്കേടിനെതിരേ നടപടി സ്വീകരിക്കുക, പ്രിന്‍സിപ്പലിനെ പുറത്താക്കുക, മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെ.എസ്.യുവിന്റെ പ്രതിഷേധം.
Content Highlights: KSU protest at University college against recent incidents happens in University college. Student attacked in University college by sfi unit members