പ്രതീകാത്മക ചിത്രം, പി.കെ. നവാസ് | Photo: Mathrubhumi, Facebook (Photo: comyan,)
മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് കെ.എസ്.യുവമായുള്ള സഖ്യം വിട്ട് എം.എസ്.എഫ്. ഇരുസംഘടനകളും ചേര്‍ന്ന് യു.ഡി.എസ്.എഫ്. മുന്നണിയായിട്ടാണ് സര്‍വകലാശാല തിരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ ബുധനാഴ്ച ജില്ലാ എക്‌സിക്യൂട്ടിവിലേക്ക് അടക്കം നടന്ന തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റിലും എസ്.എഫ്.ഐ. ജയിച്ചിരുന്നു.
മുന്നണി ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കാനാണ് എം.എസ്.എഫ്. തീരുമാനം. ഇതിന്റെ ഭാഗമായി യു.ഡി.എസ്.എഫിന്റെ കണ്‍വീനര്‍ സ്ഥാനം എം.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. നവാസ് രാജിവെച്ചു. യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസനും ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നവാസ് രാജിക്കത്ത് കൈമാറി.
കെ.എസ്.യുവിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് നവാസ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ മുന്നണിയില്‍ തന്നെ വോട്ട് ചോര്‍ച്ചയുണ്ടായി. കോഴിക്കോട് ജില്ലയിലെ കെ.എസ്.യു. വോട്ടുകള്‍ സംരക്ഷിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്നും എം.എസ്.എഫ്. കുറ്റപ്പെടുത്തുന്നു.
Content Highlights: ksu msf calicut university union election failure msf quits alliance pk navas resigns
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..