ക്യാമ്പസിന് മുന്നിലെ പ്രതിഷേധം | Photo: mathrubhumi news|screen grab
കൊച്ചി: സിപിഎം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷിന്റെ ഭാര്യയുടെ വിവാദ നിയമനത്തില്‍ പ്രതിഷേധിച്ച് കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക് കെഎസ്.യു പ്രതിഷേധം. വ്യാഴാഴ്ച രാവിലെ പ്രതിഷേധ മാര്‍ച്ചുമായെത്തിയ പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച് വൈസ് ചാന്‍സലറുടെ ഓഫീസിലേക്ക് തള്ളിക്കയറി.
സര്‍വകലാശാല ഗേറ്റ് തള്ളി തുറന്ന് പോലീസുകാരെ മറികടന്നാണ് പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളിലേക്ക് അതിക്രമിച്ച് കയറിയത്. വി.സിയുടെ ഓഫീസിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.
ക്യാമ്പസിനുള്ളില്‍ സംഘര്‍ഷ സാഹചര്യം തുടരുകയാണ്. ചില പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസവും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ഉള്‍പ്പെടെയുള്ള യുവജന സംഘടനകള്‍ സര്‍വകലാശാല കവാടത്തിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
content highlights: KSU march to Kalady University


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..