-
എരമംഗലം (മലപ്പുറം): പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീറിന്റെ പെരുമ്പടപ്പ് പാറയിലെ വസതിയിലേക്ക് കെ.എസ്.യു. മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്, ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂര്‍, കെ.പി.സി.സി. അംഗം അഡ്വ. ശിവരാമന്‍ പൊന്നാനി എന്നിവര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച ഉച്ചയോടെ നടന്ന പ്രതിഷേധ മാര്‍ച്ച് പി.എസ്.സി. ചെയര്‍മാന്റെ വസതിക്ക് ഇരുന്നൂറ് മീറ്റര്‍ അകലെവെച്ച് പെരുമ്പടപ്പ് എസ്.എച്ച്.ഒ. അല്‍ത്താഫാലി, ചങ്ങരംകുളം എസ്.എച്ച്.ഒ. ബഷീര്‍ ചിറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടയുകയായിരുന്നു.
ഇതോടെ പോലീസും കെ.എസ്.യു. പ്രവര്‍ത്തകരും തമ്മില്‍ ഏറെനേരം ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. തുടര്‍ന്നായിരുന്നു പോലീസ് ലാത്തിവീശിയത്. പ്രതിഷേധക്കാരെ തല്ലിച്ചതയ്ക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് കെ.എസ്.യു. നേതാക്കള്‍ ആരോപിച്ചു.
കെ.എസ്.യു. ജില്ലാ നേതാക്കളായ ടി.പി. അസ്ദാഫ്, ഹക്കീം പെരുമുക്ക്, നിയാസ് കോഡൂര്‍, ജസീല്‍, അബ്ദുറഹിമാന്‍, ശിബില്‍ മാറഞ്ചേരി, ആസിഫ് പൂക്കരത്തറ, മുഹമ്മദ് അജ്മല്‍, ഇജാസ്, ജയദേവ് തുടങ്ങിയവര്‍ക്കും പരിക്കേറ്റു. ശിവരാമന്‍ പൊന്നാനി, ഹാരിസ് മൂതൂര്‍, ശിബില്‍ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ലാത്തിച്ചാര്‍ജിനിടെ ചില പോലീസുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ പെരുമ്പടപ്പ്, എടപ്പാള്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
content highlights: ksu conducts protest march to psc chairman's house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..