കൊല്ലം:  കൊല്ലം ജില്ലയില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. കെ.എസ്.യു, എ.ഐ.എസ്.എഫ്. എ.ബി.വി.പി. എന്നീ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. 

കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി രാഖികൃഷ്ണ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് രാഖിയെ പരീക്ഷാഹാളില്‍നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് കോളേജില്‍നിന്ന് ഇറങ്ങിപ്പോയ രാഖി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. 

Content Highlights:  ksu abvp aisf students strike in kollam district on friday