പ്രതീകാത്മകചിത്രം | Mathrubhumi archives
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ബസില്‍ കണ്ടക്ടര്‍ വനിതയാണെങ്കില്‍ കണ്ടക്ടറുടെ സീറ്റിനരികില്‍ സ്ത്രീയാത്രക്കാരെമാത്രമേ അനുവദിക്കുകയുള്ളൂ. രണ്ടുവര്‍ഷംമുമ്പാണ് ഉത്തരവ് ഇറങ്ങിയതെങ്കിലും ബസുകളില്‍ ഇതുസംബന്ധിച്ച് വ്യാപകമായി പോസ്റ്റര്‍ പതിച്ചുതുടങ്ങിയത് ഇപ്പോഴാണ്.
വാതിലിനുസമീപം രണ്ടുപേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സീറ്റിലാണ് കണ്ടക്ടര്‍ക്ക് ഇരിപ്പിടം അനുവദിച്ചിട്ടുള്ളത്. ഈ സീറ്റില്‍ പുരുഷന്മാര് ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
ചില സ്ഥലങ്ങളില്‍ ഒപ്പമിരുന്ന പുരുഷയാത്രക്കാരില്‍നിന്ന് മോശം അനുഭവമുണ്ടായതായി വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടിരുന്നു. വനിതാ കണ്ടക്ടറാണ് ബസിലുള്ളതെങ്കില് പുരുഷന്മാര്ക്ക് സീറ്റ് നഷ്ടമാകും. അപരിഷ്കൃതമായ സംവിധാനമാണ് ഇതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, സ്ത്രീസുരക്ഷയ്ക്കുവേണ്ടിയാണ് ക്രമീകരണമെന്ന് കെ.എസ്.ആര്.ടി.സി. അധികൃതര്‍ പറയുന്നു.
Content Highlights: KSRTC woman conductors female passengers
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..