തിരുവനന്തപുരം: സ്‌കൂള്‍ തുറന്നാല്‍ എല്ലാ വിദ്യാർഥികള്‍ക്കും ബസ് സര്‍വീസ് ഉറപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി സ്‌കൂള്‍ ബോണ്ട് സര്‍വീസ് എന്ന പേരില്‍ ബോണ്ട് സര്‍വീസ് തുടങ്ങും. നിശ്ചിത നിരക്ക് ഈടാക്കിക്കൊണ്ടായിരിക്കും ബോണ്ട് സര്‍വീസ് നടത്തുകയെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. 

കുട്ടികള്‍ക്ക് കൂടുതല്‍ ബസ്സുകള്‍ ആവശ്യം വന്നാല്‍ സ്വകാര്യ ബസ്സുകളെ ആശ്രയിക്കും. ഇതിനായി സ്വാകാര്യബസ്സുകളുമായി ദീര്‍ഘകാല കരാരിന് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 20-ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കും. ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാന്‍ അനുവദിക്കൂവെന്നും കഴിഞ്ഞദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ഗതാഗത വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി.

സാനിറ്റൈസര്‍ കരുതണം, ഒരുസീറ്റില്‍ ഒരാള്‍, നിന്ന് യാത്ര പാടില്ല; വിദ്യാര്‍ഥികളുടെ യാത്രക്ക് മാര്‍ഗരേഖ ......