വാഴയും തെങ്ങോലകളും കെട്ടിവെച്ച് KSRTC ബസ് താമരാക്ഷൻ പിള്ളയായി; നിയമങ്ങൾ കാറ്റിൽപറത്തി കല്യാണയാത്ര


Photo: Screengrab/ Mathrubhumi News

കൊച്ചി: നിയമങ്ങൾ കാറ്റിൽ പറത്തി വാഴയും തെങ്ങോലകളും കെട്ടിവെച്ചലങ്കരിച്ച് എതിരെ വരുന്ന യാത്രക്കാരുടെ കാഴ്ചകൾ മറയ്ക്കും വിധത്തിൽ കെ.എസ്.ആർ.ടി.സി. ബസിലെ കല്യാണയാത്ര. കോതമംഗലത്ത് നിന്നും അടിമാലിയിലേക്കായിരുന്നു ആഘോഷപൂർവ്വമായി യാത്ര. കെ.എസ്.ആർ.ടി.സിയുടെ പേര് മാറ്റി താമരാക്ഷൻപിള്ള എന്ന ബോർഡും ബസിന് മുമ്പിൽ പതിച്ചിരുന്നു.

കല്യാണ ആവശ്യങ്ങൾക്കും മറ്റും കെ.എസ്.ആർ.ടി.സി. ബസുകൾ വിട്ടു കൊടുക്കാറുണ്ട്. എന്നാൽ ഞായറാഴ്ച ദിവസങ്ങളിൽ മാത്രമേ ഇത്തരത്തിൽ ബസുകൾ നൽകാവൂ എന്നും 30 ദിവസം മുമ്പ് നോട്ടീസ് നൽകണം എന്നും നിബന്ധനയുണ്ട്. എന്നാൽ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുമ്പോൾ യാതൊരു തരത്തിലുള്ള അലങ്കാരങ്ങളോ തോരണങ്ങളോ ബസിൽ പാടില്ലെന്ന കർശന നിർദ്ദേശവുമുണ്ട്. ഇതൊക്കെ കാറ്റിൽ പറത്തിയായിരുന്നു അലങ്കാരപ്പണികൾ.താമരാക്ഷൻപിള്ള എന്ന് പേരുമാറ്റി വാഴയും തെങ്ങോലകള്‍ അടക്കമുള്ളവയും കൊണ്ടുള്ള അലങ്കാരപ്പണികളുമായാണ് ബസ് കല്യാണ യാത്ര പുറപ്പെട്ടത്. കോതമംഗലത്ത് നിന്നും അടിമാലിയിലേക്കുള്ള യാത്രയിൽ പല കവലകളിലും യാത്രക്കാർ പുറത്തിറങ്ങി ആഘോഷപൂർവമായിരുന്നു യാത്ര.

Content Highlights: ksrtc wedding group - name changed as thamarakshan pilla

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented