കെ.എസ്.ആർ.ടി.സി. സി.എം.ഡി. ബിജു പ്രഭാകർ ഐ.എ.എസ്. പുരസ്‌കാരം ഏറ്റുവാങ്ങുന്നു
തിരുവനന്തപുരം: ബെല്‍ജിയം ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് (യു.ഐ.ടി.പി.) ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര പുരസ്‌കാരം കെ.എസ്.ആര്‍.ടി.സിക്ക്. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന യു.ഐ.ടി.പി. പൊതുഗതാഗത ഉച്ചകോടിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സിക്കുള്ള പ്രത്യേക പുരസ്‌കാരം സി.എം.ഡിയും ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകര്‍ ഐ.എ.എസ്. ഏറ്റുവാങ്ങി.
കഴിഞ്ഞ മൂന്ന് വര്‍ഷമായി നടക്കുന്ന പുന:ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് യു.ഐ.ടി.പിയുടെ വിദഗ്ദ്ധ സമിതി കെ.എസ്.ആര്‍.ടി.സിയെ ഈ പുരസ്‌കാരത്തിനായി പരിഗണിച്ചത്. ജൂണ്‍ നാലു മുതല്‍ ഏഴു വരെയാണ് ഉച്ചകോടി നടക്കുന്നത്.
ജൂണ്‍ അഞ്ചിന് നടന്ന ചടങ്ങില്‍ കെ.എസ്.ആര്‍.ടി.സിയോടൊപ്പം ജപ്പാനില്‍ നിന്നുള്ള ഈസ്റ്റ് ജപ്പാന്‍ റെയില്‍വേ കമ്പനി, ചൈനയില്‍ നിന്നുള്ള ബെയ്ജിങ് പബ്ലിക് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍, ജക്കാര്‍ത്തയില്‍ നിന്നുള്ള മാസ്സ് റാപിഡ് ട്രാന്‍സിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
അന്താരാഷ്ട്ര പൊതുഗതാഗത സംവിധാനങ്ങളെ ഒരേ കുടക്കീഴില്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന യു.ഐ.ടി.പി. ഏര്‍പ്പെടുത്തുന്ന പ്രധാന പുരസ്‌കാരം അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഏറ്റുവാങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സി.എം.ഡി. ബിജുപ്രഭാകര്‍ അറിയിച്ചു. ഇതുപോലുള്ള പുരസ്‌കാരങ്ങള്‍ കെ.എസ്.ആര്‍.ടി.സിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജൂണ്‍ ആറിന് ഇതേവേദിയില്‍ നടക്കുന്ന ബസ് ഫ്‌ലീറ്റ് നവീകരണത്തിലെ ഊര്‍ജ്ജ പരിവര്‍ത്തന തന്ത്രങ്ങള്‍ എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പാനലിസ്റ്റായും സ്പീക്കറുമായും ക്ഷണിക്കപ്പെട്ട അദ്ദേഹം ഇന്ത്യയിലെ ഊര്‍ജ്ജ പരിവര്‍ത്തന സാദ്ധ്യതകളെപ്പറ്റി സംസാരിക്കും.
Content Highlights: ksrtc uitp international award cmd biju prabhakar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..