പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ക്ലാസ് ബസുകളില്‍ യു.പി.ഐയിലൂടെ ടിക്കറ്റിന് പണം സ്വീകരിച്ച് തുടങ്ങി. യാത്രക്കാര്‍ക്ക് കണ്ടക്ടറുടെ കൈവശമുള്ള യു.പി.ഐ. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം കൈമാറാം. കണ്ടക്ടറുടെ സ്മാര്‍ട്ട് ഫോണിലൂടെ പണം ഇടപാട് സ്ഥിരീകരിക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും ബസുകളിലാണ് ഇത് നടപ്പാക്കിയിട്ടുള്ളത്. ക്രമേണ മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കും.
ഫോണ്‍ പേയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രത്യേക മൊബൈല്‍ ആപ് തയാറാക്കി. ഇതില്‍ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടില്‍ പണം എത്തുന്നതിന് സ്ഥീരീകരണം ലഭിക്കും. ബസുകളുടെ റൂട്ടും ഫെയര്‍വിശദാംശങ്ങളും ഈ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യു.പി.ഐ ആപ്പുകള്‍ വഴി എത്രരൂപ കളക്ഷന്‍ ലഭിച്ചിട്ടുണ്ടെന്ന് വേ ബില്ലില്‍ രേഖപ്പെടുത്തി കണ്ടക്ടര്‍ക്ക് തുക അടയ്ക്കാന്‍ കഴിയുന്നതാണ് സംവിധാനം.
Content Highlights: ksrtc to provide upi ticket system in superclass buses


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..