65 ലക്ഷത്തിന്റെ പുതിയ ബസല്ല, 6.5 ലക്ഷത്തിന് പഴയ ബസ്സിനെ സിഎന്‍ജിയാക്കാന്‍ കെ.എസ്.ആര്‍.ടി.സി


വിഷ്ണു കോട്ടാങ്ങല്‍

സിഎൻജി എഞ്ചിൻ ഘടിപ്പിച്ച് പരീക്ഷണ ഓട്ടത്തിന് തയ്യാറാക്കിയ കെ.എസ്.ആർ.ടി.സി ബസ്

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റാന്‍ കെ.എസ്.ആര്‍.ടി.സി. നിലവിലുള്ള കാലാവധി കഴിയാറായ ഡീസല്‍ എഞ്ചിന്‍ ബസുകളുടെ എഞ്ചിന്‍ മാറ്റി പകരം സിഎന്‍ജി എഞ്ചിന്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. പുതിയ സിഎന്‍ജി ബസ് വാങ്ങാന്‍ 65 ലക്ഷം രൂപയിലധികം ചിലവാകുമെന്നതിനാലാണ് ഡീസല്‍ ബസിനെ സിഎന്‍ജിയിലേക്ക് മാറ്റുന്നത്.

ഡീസല്‍ ബസിനെ സിഎന്‍ജിയിലേക്ക് മാറ്റുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഒരു ബസില്‍ സിഎന്‍ജി എഞ്ചിന്‍ അടക്കം ഘടിപ്പിച്ച് പൂര്‍ണ സജ്ജമാക്കിയിട്ടുണ്ട്. നാലെണ്ണത്തിന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുന്നു. ആകെ പത്ത് ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുമെന്നാണ് വിവരം.

ഡീസല്‍ ബസില്‍ സിഎന്‍ജി എഞ്ചിന്‍ ഘടിപ്പിക്കുന്നതിന് ബസൊന്നിന് 6.5 ലക്ഷം രൂപ ചിലവ് വരും. ഇങ്ങനെ സിഎന്‍ജിയിലേക്ക് മാറ്റിയ ബസിന്റെ ആദ്യ പരീക്ഷണ ഓട്ടം തിരുവനന്തപുരത്താണ് നടത്തുക. അടിക്കടി കയറ്റവും ഇറക്കവുമുള്ള റോഡുകള്‍ തിരുവനന്തപുരത്ത് കൂടുതലുള്ളതുകൊണ്ടാണ് ബസിന്റെ ഇന്ധന ക്ഷമത പരീക്ഷിക്കാനായി ഇവിടെ ഓടിക്കുന്നത്. പരീക്ഷണ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വീസിനുള്ള റൂട്ടുകള്‍ നിശ്ചയിക്കും.

സിഎന്‍ജി എഞ്ചിന്‍ ഘടിപ്പിച്ച് പരീക്ഷണ ഓട്ടത്തിന് തയ്യാറാക്കിയ കെ.എസ്.ആര്‍.ടി.സി ബസ്

പരീക്ഷണം വിജയിച്ചാല്‍ പഴയ പഴയ ഡീസല്‍ ബസുകളില്‍ സിഎന്‍ജി എഞ്ചിന്‍ സ്ഥാപിക്കുന്നത് വ്യാപിപ്പിക്കും. 100 ബസുകളെങ്കിലും സിഎന്‍ജി സംവിധാനത്തിലേക്ക് മാറുമെന്നാണ് വിവരം. നേരത്തെ 700 സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ സിഎന്‍ജിയുടെ വിലവര്‍ധനവും മൈലേജും ലഭ്യതയുമൊക്കെ പരിഗണിച്ച് കൂടിയ വിലയ്ക്ക് സിഎന്‍ജി ബസുകള്‍ വാങ്ങുന്നത് ബാധ്യതയാകുമെന്ന് കണ്ട് ആ നീക്കം ഉപേക്ഷിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പഴയ ബസിനെ സിഎന്‍ജിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിന്റെ പ്രവൃത്തികളുമായി മാനേജ്മെന്റ് മുന്നോട്ടുപോവുകയാണ്. ഭാവിയില്‍ കൂടുതല്‍ പഴയ ബസുകളെ സിഎന്‍ജിയിലേക്ക് മാറ്റി വീണ്ടും ഉപയോഗിക്കുന്ന രീതി പരീക്ഷിച്ചേക്കാം.

ഡല്‍ഹിയിലെ ജിയോ ലുക്ക് എന്ന സ്ഥാപനമാണ് ഡീസല്‍ ബസുകളെ സിഎന്‍ജിയിലേക്ക് മാറ്റാന്‍ കെ.എസ്.ആര്‍.ടി.സിയുമായി സഹകരിക്കുന്നത്.

Content Highlights: KSRTC to convert old bus to CNG

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented