കെ.എസ്.ആർ.ടി.സി.ക്ക് തലവേദനയായി ‘താമരാക്ഷൻ പിള്ള’ സർവീസ്


പറക്കുംതളിക സിനിമയിലെ രംഗത്തെ അനുസ്മരിക്കുംവിധം അലങ്കരിച്ച് കല്യാണഓട്ടത്തിനു പോയ കെഎസ്ആർടിസി ബസ്

കോതമംഗലം: ‘താമരാക്ഷൻ പിള്ള’ എന്നു പേരിട്ട് കല്യാണത്തിനു പോയ ബസ് കെ.എസ്.ആർ.ടി.സി. ക്ക് കൊടുത്ത പണി ചില്ലറയല്ല. ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. ബസിനും ഡിപ്പോയ്ക്കും എതിരേ വാഹന വകുപ്പും കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗവും അന്വേഷണം തുടങ്ങി. കോടതിയും വിവരം ചോദിച്ചിട്ടുണ്ട്. പരാതി കിട്ടാത്തതുകൊണ്ട് പോലീസ് കേസെടുത്തിട്ടില്ല. അലങ്കാരകോലാഹലങ്ങളുമായുള്ള കല്യാണ ട്രിപ്പ് ഉണ്ടാക്കിയ പൊല്ലാപ്പിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി.

നെല്ലിക്കുഴി സ്വദേശിയായ ഡ്രൈവർ റഷീദിന്റെ ലൈസൻസ് 15 ദിവസത്തേയ്ക്കാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതെന്ന് കോതമംഗലം ജോയിന്റ് ആർ.ടി.ഒ. ഷോയ് വർഗീസ് പറഞ്ഞു. ഡ്രൈവർ ഓഫിസിൽ ഹാജരായി നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടിയുണ്ടായത്. ബസിന്റെ പെർമിറ്റും മറ്റ് രേഖകളും ഹാജരാക്കാൻ വാഹന വകുപ്പ് കെ.എസ്.ആർ.ടി.സി. തിരുവനന്തപുരം ചീഫ് ഓഫീസിൽ വിവരം അറിയിച്ചിട്ടുണ്ട്. ജോയിന്റ് ആർ.ടി. ഓഫീസ് എടുത്ത നടപടികളുടെ റിപ്പോർട്ട് മേലധികാരികൾക്ക് നൽകി. കെ.എസ്.ആർ.ടി.സി. തൊടുപുഴ വിജിലൻസ് അധികൃതർ ഡിപ്പോ ഉദ്യോഗസ്ഥരോട് റിപ്പോർട്ടും എ.ടി.ഒ. ഉൾപ്പെടെയുള്ളവരുടെ വിശദീകരണവും ചോദിച്ചിട്ടുണ്ട്.Content Highlights: ksrtc-thamarakshan pilla service


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented