നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു


Representational image | Photo: Mathrubhumi

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിനെതിരേ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് അവസാനനിമിഷം പിന്‍വലിച്ചു. ശനിയാഴ്ച മുതല്‍ പണിമുടക്കുമെന്നായിരുന്നു ടിഡിഎഫ് നേരത്തെ അറിയിച്ചിരുന്നത്. പിന്‍മാറുന്നതില്‍ ഒരു വിഭാഗത്തിനുണ്ടായിരുന്ന എതിര്‍പ്പ് സമവായത്തിലെത്തിച്ചശേഷമാണ് പണിമുടക്ക് പിന്‍വലിച്ചത്. ഹൈക്കോടതി വിധി കണക്കിലെടുത്താണ് പിന്‍മാറ്റമെന്ന് നേതാക്കള്‍ അറിയിച്ചു.

എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ മാസത്തിലെ ശമ്പളം ലഭിക്കുമെന്ന് കരുതേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു മാനേജ്‌മെന്റ്. ഇത്തരത്തില്‍ സമരം നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്ക് കടന്നതും പിന്‍വാങ്ങുന്നതിലേക്ക് നയിച്ചുവെന്നുവേണം കരുതാന്‍.



പണിമുടക്ക് മുന്‍കൂട്ടിക്കണ്ട് സര്‍വീസുകള്‍ തടസ്സപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ മാനേജ്മെന്റ് നേരത്തെ നടത്തിയിരുന്നു. പൂജാ അവധി പ്രമാണിച്ച് തിരക്കുണ്ടാകാനിടയുള്ളത് പരിഗണിച്ചായിരുന്നു ക്രമീകരണം. പണിമുടക്കുന്നവര്‍ക്ക് ശമ്പളം നിഷേധിച്ചുകൊണ്ട് ഡയസ്നോണ്‍ ഉത്തരവും ഇറക്കിയിരുന്നു. പണിമുടക്കുന്ന ജീവനക്കാര്‍ അച്ചടക്കനടപടി നേരിടേണ്ടിവരുമെന്ന് മന്ത്രി ആന്റണി രാജുവും സി.എം.ഡിയും മുന്നറിയിപ്പ് നല്‍കുകയുംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അവസാന നിമിഷം പണിമുടക്ക് പിന്‍വലിച്ചതായി ടിഡിഎഫ് അറിയിച്ചത്.

തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് കുറഞ്ഞതോടെ കെ.എസ്.ആര്‍.ടി.സിയില്‍ പരമാവധി 12 മണിക്കൂര്‍ നീളുന്ന സിംഗിള്‍ഡ്യൂട്ടി സംവിധാനം ശനിയാഴ്ച മുതല്‍ നടപ്പില്‍വരും. പാറശാല ഡിപ്പോയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്യൂട്ടി പരിഷ്‌കരണം നടത്തുന്നത്.

Content Highlights: ksrtc tdf employees strike cancelled


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented