കെ.എസ്.ആർ.ടി.സി. തദ്ദേശ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന ഗ്രാമവണ്ടിയുടെ ആദ്യ ബസിന്റെ ഫ്ലാഗ് ഓഫ് ഗതാഗത മന്ത്രി ആന്റണി രാജു നിർവ്വഹിക്കുന്നു.
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് സ്പോണ്സര് ചെയ്ത ഗ്രാമവണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് നിര്‍വഹിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു ആദ്യ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു.
കേരള ചരിത്രത്തിലെ ഒരു പുതിയ ആശയമാണ് ഗ്രാമവണ്ടി പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് മന്ത്രി ഗോവിന്ദന് പറഞ്ഞു. ഒരു പഞ്ചായത്തിലെ ബസ് പോകുന്ന എല്ലാ റോഡുകളിലും എത്തുന്ന രീതിയിലായിരിക്കും ഗ്രാമവണ്ടി സര്‍വ്വീസ് നടത്തുക. യാത്ര വളരെ ആവശ്യമുള്ളതാണ്. ലോകത്തെ അടുപ്പിക്കുന്നത് തന്നെ യാത്രയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ജനപങ്കാളിത്തത്തോടെ ഗ്രാമവണ്ടി സര്‍വീസ് നടപ്പാക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.

നാട്ടിന്‍പുറങ്ങളില്‍ മുഴുവന്‍ കെ.എസ്.ആര്.ടി.സി. ബസുകള്‍ സഞ്ചരിക്കുന്നത് തന്നെ വിജയകരമാണ്. ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ ഓണറേറിയം ഉള്‍പ്പെടെ ഇതിനായി സ്പോണ്സര് ചെയ്യാനാകും. ഉത്സവങ്ങള്‍, മറ്റ് വാര്‍ഷിക ആഘോഷങ്ങള്‍, കമ്പനികള്‍ നടത്തുന്നവര്‍ തുടങ്ങി സ്വകാര്യ സംരംഭകര്‍ക്കും ഇതിലേക്ക് സ്പോണ്സര് ചെയ്യാനാകും. സ്പോണ്സര് ചെയ്യുന്നവരുടെ പരസ്യം ഉള്‍പ്പെടെ പതിക്കാനുള്ള സൗകര്യവും ഒരുക്കും. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
താന്‍ മന്ത്രിയായ ശേഷം ലഭിച്ച ഏറ്റവും കൂടുതല്‍ നിവേദനങ്ങല്‍ പ്രാദേശിക തലത്തില്‍ കൂടുതല്‍ ബസുകള്‍ വേണമെന്നായിരുന്നുവെന്ന് ആദ്യ ബസ് ഫ്ളാഗ് ഓഫ് ചെയ്ത ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ബസുകള്‍ ലാഭകരമല്ലാതെ സര്‍വീസ് നടത്താനാകാത്ത സ്ഥിതിയുമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പല ഉള്‍പ്രദേശങ്ങളിലും ബസ് സര്‍വീസ് ഇല്ലാത്ത സ്ഥിതി മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ആ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോട് ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന റൂട്ടില്‍, നിര്‍ദ്ദേശിക്കുന്ന സമയത്ത് ബസ് സര്‍വ്വീസ് നടത്തും. ഒരോ വാര്‍ഡുകളിലും നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന കുറച്ച് പേരെങ്കിലും ഉണ്ട്. അത്തരത്തിലുള്ളവരെ കണ്ടെത്തി സ്പോണ്‍സര്‍ഷിപ്പിലൂടെ സര്‍വീസ് നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കെ.എസ്.ആര്.ടി.സി. മാത്രം ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഇത്തരം സര്‍വീസുകള്‍ വിജയിപ്പിക്കാനാകില്ല. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഗ്രാമവണ്ടി നടപ്പാക്കേണ്ടി വരും. ഏത് തദ്ദേശസ്വയംഭരണ സ്ഥാപനം ചോദിച്ചാലും വണ്ടി കൊടുക്കാന്‍ തയ്യാറാണ്.ഇടറോഡുകളില്‍ രണ്ടാം ഘട്ടത്തില്‍ ചെറിയ ബസുകള്‍ ഉള്ള സ്വകാര്യ ബസ് ഉടമകളുമായി കരാര്‍ ഉണ്ടാക്കി അവരുടെ ബസുകള്‍ എടുത്ത് സര്‍വ്വീസ് നടത്താനാണ് ഉദ്ദേശമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
പാറശ്ശാല എം.എല്‍.എ. സി.കെ. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എസ്.ആര്.ടി.സി. സി.എം.ഡി. ബിജുപ്രഭാകര്‍ ഐ.എ.എസ്. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. നവനീത് കുമാര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ കെ.എസ്.ആര്.ടി.സി. സ്പെഷ്യല്‍ പ്രോജക്ട് ഡി.റ്റി.ഒ. താജുദ്ദീന് സാഹിബ്ബ് വി.എം. കൃതജ്ഞത പറഞ്ഞു.
ചടങ്ങില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളും, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും കെ.എസ്.ആര്.ടി.സിയിലെ അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.കെ.എസ്.ആര്.ടി.സി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും സാമൂഹികമായി പിന്നോക്കം നില്ക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ഗ്രാമവണ്ടി.
സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഡീസലിനുള്ള തുക മാത്രം തദ്ദേശ സ്ഥാപനങ്ങള്‍ നല്കിയാല് മതിയാകും. സ്റ്റേ ബസുകള്‍ വേണ്ടി വന്നാല്‍ ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാര്‍ക്കിങ് സുരക്ഷ എന്നി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനന്‍സ്, സ്പെയര്‍പാര്‍ട്സുകള്‍, ഇന്‍ഷ്വറന്‍സ് എന്നിവയുടെ ചിലവ് കെ.എസ്.ആര്.ടി.സിയും വഹിക്കും.തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമെ, സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമവണ്ടി ബസുകള്‍ സ്പോണ്സര് ചെയ്യാനാകും. സ്പോണ്‍സണ്‍ ചെയ്യുന്നവരുടെ പരസ്യങ്ങള്‍ ബസുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. മലപ്പുറം ജില്ലയിലെ എടവണ്ണ, തൃശ്ശൂരിലെ എളവള്ളി, ആലപ്പുഴയിലെ പത്തിയൂര്‍ എന്നിവിടങ്ങളിലും ഓഗസ്റ്റ് മാസത്തില്‍ ഗ്രാമണ്ടികളുടെ സര്‍വ്വീസ് ആരംഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..