കെ.എസ്.ആർ.ടി.സി.യിൽ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകണം; പ്രഥമ പരിഗണന ജീവനക്കാർക്ക് - ഹൈക്കോടതി


മാതൃഭൂമി ന്യൂസ്

Photo: Mathrubhumi

കൊച്ചി: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ഈ മാസത്തെ വരുമാനം ജൂലായ് അഞ്ചിന് ശമ്പളം നൽകുന്നതിലേക്ക് മാറ്റണം. കെ.എസ്.ആർ.ടി.സിയിൽ ഉന്നതതല ഓഡിറ്റ് വേണമെന്നും കോടതി വ്യക്തമാക്കി. അതേസമയം എട്ട് കോടിയെങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാൽ കാര്യങ്ങൾ കുഴപ്പമില്ലാതെ മുമ്പോട്ട് പോകുമെന്നും കെ.എസ്.ആർ.ടി.സി. കോടതിയെ അറിയിച്ചു.

കെ.എസ്.ആർ.ടി.സിയിലെ ശമ്പളം അഞ്ചാം തീയതിക്ക് മുമ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി ഹൈക്കോടതിയുടെ മുമ്പിലെത്തിയത്. ഈ ഹർജിയിലാണ് വിശദമായ വാദം നടന്നത്. അഞ്ചാം തീയതിക്ക് മുമ്പ് കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം നൽകണം എന്നുള്ള ഇടക്കാല ഉത്തരവാണ് ഇപ്പോൾ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. അതോടൊപ്പം തന്നെ ജീവനക്കാരുടെ ശമ്പളം നൽകുന്നതിന് പ്രഥമ പരിഗണന നൽകണം എന്നും കോടതി വാക്കാൽ പറയുകയുണ്ടായി.

നിലവിൽ കെ.എസ്.ആർ.ടി.സിയുടെ നഷ്ടം 3500 കോടിക്ക് മുകളിലാണ്. ഈ ഒരു നഷ്ടം നികത്താതെ ലാഭകരമായി മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ല. അതോടൊപ്പം സർക്കാരിൽ നിന്ന് എല്ലാ കാലത്തും പണം വാങ്ങിയത് കൊണ്ട് മാത്രം സ്വന്തം കാലിൽ നിൽക്കാൻ കഴിയില്ല. കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടക്കുന്നുണ്ട് എന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതി അറിയിച്ചു.

Content Highlights: ksrtc salary issue, petition in high court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented