തിരുവനന്തപുരം: സ്ഥിരമായി ഓഫീസ് യാത്രകള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി കെ.എസ്.ആര്.ടി.സി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെയും ഉദ്ദേശിത്ത് ബോണ്ട് ( ബസ് ഓണ്‍ ഡിമാന്‍ഡ് ) പദ്ധതിയാണ് കെ.എസ്.ആര്.ടി.സി ആവിഷ്കരിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിക്കാന്‍ പോവുകയാണ്.
നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം നഗരത്തിനുള്ളിലെ സെക്രട്ടേറിയേറ്റ്, പബ്ലിക് ഓഫീസ്, ജലഭവന്, ഏജീസ് ആഫീസ്, പി.എസ്.സി ആഫീസ്, വികാസ് ഭവന്, നിയമസഭാ മന്ദിരം, മെഡിക്കല്‍ കോളേജ്, ശ്രീചിത്ര, എസ്.എ.ടി ആശുപത്രി, ആര്.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉദ്ദേശിച്ച് ആണ് ഈ നോണ്‍ സ്റ്റോപ്പ് സര്‍വ്വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്.
ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതിയുടെ സവിശേഷതകള്‍
- ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങള്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനുകളില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതാണ്.
- യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പായിരിക്കും.
- അവരവരുടെ ഓഫീസിന് മുന്നില്‍ ബസ്സുകള്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ്.
- ഈ സര്‍വീസുകളില്‍ 5,10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുന്‍കൂറായി അടച്ച് യാത്രക്കുള്ള 'ബോണ്ട്്' സീസണ് ടിക്കറ്റുകള്‍ ഡിസ്കൗണ്ടോടു കൂടി കൈപ്പറ്റാവുന്നതാണ്.
- ഒരു ദിവസം - 100 രൂ.
- 5 ദിവസം - 500 രൂ.
- 10 ദിവസം - 950 രൂ.
- 15 ദിവസം - 1400 രൂ.
- 20 ദിവസം - 1800 രൂ.
- 25 ദിവസം - 2200 രൂ.
- എസ്.എം. ബഷീര്‍ (എ.ടി.ഒ) 9188526706
- എസ്. സുശീലന്, ഇന്‍സ്പെക്ടര്‍ - 9400978103
- റ്റി.ഐ. സതീഷ് കുമാര്‍, ഇന്‍സ്പെക്ടര്‍ - 9995707131
- സുരേഷ് കുമാര്‍ കെ.കെ (എ.ടി.ഒ) 9188526709
- എ. ഹംസത്ത്, ഇന്‍സ്പെക്ടര്‍ - 9746696104
- കെ. രാജന്, ഇന്‍സ്പെക്ടര്‍ - 8301858017
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനും അന്വേഷണങ്ങള്‍ക്കുമായി
- സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി - (24×7)
- ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporation
- വാട്സാപ്പ് നമ്പര്‍ - 8129562972
- വെബ് സൈറ്റ് : www.keralartc.com
- കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24ണ്മ7)
- മൊബൈല്‍ - 9447071021
- ലാന്‍ഡ്ലൈന്‍ - 0471-2463799
- ksrtcbusondemand@gmail.com എന്ന ഇമെയില്‍ ഇവ ഉപയോഗിക്കാം.
Content Highlights: KSRTC New Bus on Demand Project for private vehicle users
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..