'റോഡിലെ ജനശതാബ്ദി' ഓടിത്തുടങ്ങി; ഒരുഭാഗത്തേക്ക് നിരക്ക് 408 രൂപ, ടിക്കറ്റ് ഡ്രൈവര്‍ തരും


കണ്ടക്ടറില്ലാത്ത ബസില്‍ ടിക്കറ്റ് കൊടുക്കുന്നത് ഡ്രൈവറാണ്. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്.

കെ.എസ്.ആർ.ടി.സി. 'എൻഡ് ടു എൻഡ്' സർവീസ് കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതിനു മുൻപായി യാത്രക്കാരന് ടിക്കറ്റ് കൊടുക്കുന്ന ഡ്രൈവർ അജിത് കുമാർ.

കൊച്ചി: ദീര്‍ഘദൂര യാത്രക്കാര്‍ക്കായുള്ള എറണാകുളം-തിരുവനന്തപുരം ലോഫ്‌ലോര്‍ എ.സി. കെ.എസ്.ആര്‍.ടി.സി. ബസ് ഓടിത്തുടങ്ങി. ജനശതാബ്ദി ട്രെയിന്‍ മാതൃകയിലാണ് 'എന്‍ഡ് ടു എന്‍ഡ്' സര്‍വീസ്. ഒരു ഭാഗത്തേക്ക് 408 രൂപയാണ് നിരക്ക്.

കണ്ടക്ടറില്ലാത്ത ബസില്‍ ടിക്കറ്റ് കൊടുക്കുന്നത് ഡ്രൈവറാണ്. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനിലും ആളെ കയറ്റും. ഒരു മിനിറ്റ് മാത്രമാണ് നിര്‍ത്തുക.



സര്‍ക്കാര്‍ ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും പതിവായി പോയി വരുന്നവരുടെ സൗകര്യാര്‍ഥമാണ് പുതിയ സര്‍വീസ്. ഓഫ് ലൈനായും ടിക്കറ്റുകള്‍ ലഭ്യമാക്കും. ബസ് പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പുവരെ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്ന് ടിക്കറ്റെടുക്കാം.

ബസ് സമയം

  • തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത്: രാവിലെ 5.10-ന്
  • എറണാകുളത്ത് എത്തുന്നത്: 9.40
  • എറണാകുളത്തുനിന്ന് പുറപ്പെടുന്നത്: 5.20
  • തിരുവനന്തപുരത്ത് എത്തുന്നത്: 9.50
പുഷ്ബാക്ക് സീറ്റുള്ള രണ്ട് ബസുകളാണ് സര്‍വീസിനായി അനുവദിച്ചിരിക്കുന്നത്. അവധി ദിവസങ്ങളില്‍ ഓട്ടമില്ല. ഞായറാഴ്ച മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.


Content Highlights: KSRTC Jan shadabdi model bus service


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented