കെ.എസ്.ആര്‍.ടി.സി: ജൂലായില്‍ വരവും ചെലവും തമ്മിലെ അന്തരം 100 കോടി


ബി. അജിത് രാജ്

കെട്ടിടവാടകയും പരസ്യവും ഉള്‍പ്പെടെ 13.85 കോടി രൂപ ടിക്കറ്റേതര വരുമാനവും. 186.45 കോടി കിട്ടിയപ്പോള്‍ ചെലവ് 285.66 കോടി രൂപയാണ്. എണ്ണക്കമ്പനികള്‍ക്ക് 102.20 കോടി രൂപയും മേയ്, ജൂണ്‍ മാസങ്ങളിലെ ശമ്പളത്തിന് 67.38 കോടി രൂപയും ചെലവിട്ടു.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ ജൂലായിലെ വരവും ചെലവും തമ്മില്‍ 100 കോടി രൂപയുടെ അന്തരം. സര്‍ക്കാര്‍ നല്‍കിയ 50 കോടി രൂപയ്ക്കുപുറമേ മാനേജ്മെന്റ് കടമെടുത്ത 50 കോടി രൂപയും കൊണ്ടാണ് ജൂണിലെ ശമ്പളവും ഡീസല്‍തുകയും കൊടുത്തുതീര്‍ത്തതെന്ന് ബാലന്‍സ് ഷീറ്റില്‍ വ്യക്തമാണ്.

ചെലവുകുറച്ച്, ഡ്യൂട്ടി പരിഷ്‌കരിച്ചതോടെ ബസുകളില്‍നിന്നുള്ള വരുമാനം ഉയര്‍ന്നിട്ടുണ്ട്. ഒരുബസില്‍നിന്നുള്ള ജൂലായിലെ പ്രതിദിന ശരാശരി വരുമാനം 14,873 രൂപയാണ്. അതായത് ഒരു മെച്ചപ്പെട്ട കളക്ഷനുള്ള സ്വകാര്യബസിനെക്കാള്‍ മുകളിലാണ് കെ.എസ്.ആര്‍.ടി.സി.യുടെ ശരാശരി വരുമാനം.

സ്വിഫ്റ്റ് (6.57 കോടി), ജന്റം (4.24 കോടി), ബജറ്റ് ടൂറിസം (0.51 കോടി) എന്നിവ ഉള്‍പ്പെടെ കോര്‍പ്പറേഷന്റെ ജൂലായിലെ ടിക്കറ്റ് വരുമാനം 172.69 കോടി രൂപയാണ്.

കെട്ടിടവാടകയും പരസ്യവും ഉള്‍പ്പെടെ 13.85 കോടി രൂപ ടിക്കറ്റേതര വരുമാനവും. 186.45 കോടി കിട്ടിയപ്പോള്‍ ചെലവ് 285.66 കോടി രൂപയാണ്. എണ്ണക്കമ്പനികള്‍ക്ക് 102.20 കോടി രൂപയും മേയ്, ജൂണ്‍ മാസങ്ങളിലെ ശമ്പളത്തിന് 67.38 കോടി രൂപയും ചെലവിട്ടു.

ജൂണില്‍ എടുത്ത ഓവര്‍ഡ്രാഫ്റ്റ് പലിശസഹിതം 50.47 കോടി രൂപയായി തിരിച്ചടച്ചു. കണ്‍സോര്‍ഷ്യം വായ്പതിരിച്ചടവ് 30 കോടി. ഫാസ് ടാഗിന് മാത്രം ഒരുകോടി രൂപയാണ് നല്‍കേണ്ടത്.

ഇന്ന് ഓര്‍ഡിനറി ബസുകള്‍ ഭൂരിഭാഗവും മുടങ്ങും

തിരുവനന്തപുരം: ഡീസല്‍ക്ഷാമം കാരണം കെ.എസ്.ആര്‍.ടി.സി.യുടെ ഓര്‍ഡിനറി ബസുകള്‍ ഞായറാഴ്ചയും മുടങ്ങും. യാത്രക്കാര്‍ ഏറെയുള്ള തിങ്കളാഴ്ച പരമാവധി ബസുകള്‍ ഓടിക്കാനുള്ള ഡീസല്‍ കരുതാനാണ് ഈ ക്രമീകരണം.

ശനിയാഴ്ച 40 ശതമാനം ഓര്‍ഡിനറി ബസുകള്‍ മാത്രമാണ് ഓടിയത്. ഹ്രസ്വദൂര ബസുകള്‍ മാത്രം റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചില ഡിപ്പോകളില്‍ ഫാസ്റ്റ് മുതലുള്ള സൂപ്പര്‍ക്ലാസ് സര്‍വീസുകളും മുടങ്ങിയിട്ടുണ്ട്.

സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചു. തുക കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിക്കണമെങ്കില്‍ ബുധനാഴ്ചയെങ്കിലും ആവും. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ വരുമാനം പൂര്‍ണമായും എണ്ണക്കമ്പനികള്‍ക്ക് നല്‍കാനാണ് തീരുമാനം. 13 കോടി രൂപയുടെ കുടിശ്ശികയാണ് എണ്ണക്കമ്പനികള്‍ക്കുള്ളത്. 250 കോടിയുടെ സാമ്പത്തികസഹായം ആവശ്യപ്പെട്ടുള്ള രക്ഷാപാക്കേജില്‍ ഉന്നതതല ചര്‍ച്ച തുടരുകയാണ്. മന്ത്രി ആന്റണി രാജുവും കെ.എസ്.ആര്‍.ടി.സി. മേധാവി ബിജുപ്രഭാകറും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു.

കെ-റെയിലില്‍ കമ്മിഷന്‍ കിട്ടും, കെ.എസ്.ആര്‍.ടി.സി.യില്‍ കിട്ടില്ല -സതീശന്‍

കൊച്ചി: കെ.എസ്.ആര്‍.ടി.സി. അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. രണ്ടുലക്ഷം കോടി മുടക്കി കെ-റെയില്‍ കൊണ്ടുവരാന്‍ ശ്രമിച്ച സര്‍ക്കാരാണ് 2000 കോടി മുടക്കി കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാത്തത്. കെ-റെയിലില്‍ കമ്മിഷന്‍ കിട്ടും. കെ.എസ്.ആര്‍.ടി.സി.യില്‍ കിട്ടില്ലെന്നതാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

ലാഭകരമായിരുന്ന സര്‍വീസുകളെല്ലാം മറ്റൊരു കമ്പനിയിലേക്ക് മാറ്റി. ഇത് കെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം അഞ്ചിരട്ടിയാക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കോര്‍പ്പറേറ്റ് ശൈലിയില്‍ കരാര്‍ത്തൊഴിലാളികളെ മാത്രം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പുതിയ കമ്പനി രൂപവത്കരിച്ചത്. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തീവ്ര വലതുപക്ഷനിലപാടിലേക്ക് മാറുന്നത് എങ്ങനെയാണ് എന്നതിന്റെ ഉദാഹരണമാണിത്. സാധാരണക്കാരുടെ പൊതുഗതാഗതസംവിധാനമാണ് സര്‍ക്കാര്‍ തകര്‍ക്കുന്നതെന്നും സതീശന്‍ പറഞ്ഞു.


Content Highlights: KSRTC income and expenditure 100 crores


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented