ഹര്‍ത്താലില്‍ ആനവണ്ടിക്ക് കല്ലെറിയുന്നവരേ ഓര്‍ക്കൂ, ബസിന്റെ ഒരു ഗ്ലാസിന് വില 8,000 മുതല്‍ 40,000 വരെ


ഹർത്താൽ ദിനത്തിലെ ആക്രമണങ്ങളിൽ തകർന്ന ബസുകൾ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണങ്ങളില്‍ കെ.എസ്.ആര്‍.ടി.സിക്ക് 30 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 62 ശതമാനം സര്‍വീസുകളാണ് ഇന്നത്തെ ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയത്. ഇതില്‍ 59 ബസുകള്‍ക്കാണ് കേടുപാടുണ്ടായത്. നിരവധി ബസുകളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.

ചില്ലുകള്‍ മാറി വീണ്ടും ബസുകള്‍ സര്‍വീസിന് സജ്ജമാക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവാക്കണം. ശരാശരി രണ്ടാഴ്ച വരെ സമയമെടുക്കും വാഹനം റിപ്പയര്‍ കഴിഞ്ഞ് പുറത്തിറക്കാന്‍. 57 ആര്‍ടിസി ബസുകളും ഒരു ലോഫ്‌ളോര്‍ ബസും ഒരു സ്വിഫ്റ്റ് ബസുമാണ് ഇന്ന് അക്രമികള്‍ തകര്‍ത്തത്.

ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ്, ഓഡിനറി പാസഞ്ചര്‍ ബസുകളുടെ ചില്ല് തകര്‍ന്നാല്‍ ഒരു ഗ്ലാസിന് വില 8000 രൂപയാണ്. എസി ലോഫ്‌ളോര്‍ ബസുകളാണെങ്കില്‍ മുന്‍വശത്തെ ഗ്ലാസിന് 40,000 രൂപയാണ് വില. സ്വിഫ്റ്റ് ബസിനാണെങ്കില്‍ ഗ്ലാസിന് വില 22,000 ആകും.

ബസുകള്‍ അറ്റകുറ്റ പണി ചെയ്യാനായി രണ്ടാഴ്ചയോളം സര്‍വീസ് നടത്താതിരിക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം ഇതിന് പുറമേയാണ്. അതായത്, നിലവില്‍ വലിയ നഷ്ടത്തില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഇത്തരം അക്രമ സംഭവങ്ങളുണ്ടാക്കുന്ന നഷ്ടം ഭീമമാണെന്ന് സാരം.

Content Highlights: harthal, pfi, ksrtc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented