KSRTC | Photo: Mathrubhumi
തിരുവനന്തപുര: പൊതുമേഖലാ എണ്ണക്കമ്പനികളില്‍നിന്ന് ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ ഇന്ധനം വാങ്ങുന്ന കെഎസ്ആര്‍ടിസിക്കും വില കുത്തനെ വര്‍ദ്ധിപ്പിച്ചതിനെതിരേ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
2022 ഫെബ്രുവരി 18-ന് മാര്‍ക്കറ്റ് വിലയേക്കാള്‍ 4.41 രൂപ അധിക നിരക്കിലും മാര്‍ച്ച് 16 ന് നിലവിലെ മാര്‍ക്കറ്റ് വിലയെക്കാള്‍ 27.88 രൂപയുടെ വ്യത്യാസത്തിലുമാണ് എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കുന്നത്. ഇത് നീതി കേടാണെന്നും ലാഭകരമല്ലാത്ത റൂട്ടില്‍ പോലും പൊതുജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി സേവനം നടത്തുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് നല്‍കുന്നതിന്റെ ഇരട്ടി നിരക്കില്‍ ഇന്ധനം നല്‍കുന്നത് നീതീകരിക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കെഎസ്ആര്‍ടിസിക്ക് ഒരു ദിവസം 300 മുതല്‍ 400 വരെ കിലോ ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്, ദിവസേനയുള്ള ഷെഡ്യൂല്‍ ഓപ്പറേറ്റ് ചെയ്യാന്‍ ഇത്രയും ഡീസല്‍ ആവശ്യമുള്ളതിനാല്‍ ബള്‍ക്ക് കണ്‍സ്യൂമറായാണ് കെഎസ്ആര്‍ടിസിയെ പെട്രോളിയം കോര്‍പ്പറേഷനുകള്‍ പരിഗണിക്കുന്നത്. അങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി കണ്‍സ്യൂമര്‍ പമ്പുകള്‍ തുറക്കാം. അത്തരത്തില്‍ 72 കണ്‍സ്യൂമര്‍ പമ്പുകള്‍ കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ ഉണ്ട്. ഐഒസിയുടെ 66-ഉം എച്ച് പിഎസിഎല്ലിന്റെ അഞ്ചും ബിപിസിഎല്ലിന്റെ ഒരു പമ്പുമാണ് കെഎസ്ആര്‍ടിസിക്ക് ഉള്ളത്. ഈ പമ്പുകള്‍ വഴി ബള്‍ക്ക് പര്‍ച്ചേസ് ചെയ്യുന്നതുകൊണ്ട് ഡിസ്‌കൗണ്ട് നിരക്കിലാണ് ഇത്രയും നാളും ഡീസല്‍ ലഭിച്ചിരുന്നത്. ഇപ്പോള്‍ ഡിസ്‌കൗണ്ട് എടുത്തുമാറ്റി എന്ന് മാത്രമല്ല വിപണി നിരക്കിനേക്കാല്‍ കൂടുതല്‍ വില നല്‍കണം എന്നാണ് എണ്ണകമ്പിനികളുടെ നിര്‍ദ്ദേശം.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കേരളത്തിലെ ഏതെങ്കിലും ഒരു ഇന്ധന പമ്പില്‍ നിന്നും ഒരു ബസില്‍ റീട്ടെയില്‍ ഔട്ട് ലൈറ്റില്‍ നിന്നും 93.47 രൂപയ്ക്ക് ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങുമ്പോള്‍ കെഎസ്ആര്‍ടിസി 121.36 രൂപ നല്‍കി വേണം ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ എന്നതാണ് സാഹചര്യം. അതായത്, വിപണി വിലയേക്കാള്‍ 27.88 രൂപയുടെ വ്യത്യാസത്തിലാണ് കെഎസ്ആര്‍ടിസിക്ക് എണ്ണക്കമ്പനികള്‍ ഡീസല്‍ നല്‍കുന്നത്. ഇങ്ങനെ വില വര്‍ദ്ധനവ് എങ്ങനെയാണ് ഉണ്ടായതെന്ന് എണ്ണക്കമ്പനികളും വ്യക്തമാക്കുന്നില്ല. ഇത് തുല്യ നീതിക്ക് യോജിക്കാത്തതാണെന്നും കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
Content Highlights: KSRTC has filed a petition in the High Court against the hike in diesel prices


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..