പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. മുന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ട് രണ്ടുമാസം. ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് പെന്‍ഷന്‍ വൈകാന്‍ കാരണം. കടം നല്‍കുന്ന പണത്തിന്റെ പലിശയെച്ചൊല്ലിയാണ് ഇരുവകുപ്പുകളും തമ്മില്‍ തര്‍ക്കംനിലനില്‍ക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പില്‍ സഹകരണ വകുപ്പാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. എട്ടേകാല്‍ ശതമാനമാണ് പലിശ. ഇത് ഒന്‍പത് ശതമാനമായി ഉയര്‍ത്തണമെന്നാണ് സഹകരണ വകുപ്പ് ആവശ്യപ്പെടുന്നത്. എന്നാല്‍ കരാര്‍ പ്രകാരം ജൂണ്‍വരെ പലിശ കൂട്ടാനാകില്ലെന്ന് ധനവകുപ്പ് പറയുന്നു. ഇക്കാര്യത്തില്‍ പരിഹാരത്തിനായി പലതവണ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങിയെങ്കിലും ധാരണയായില്ല.
ഈയാഴ്ചയും പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള സാധ്യത കുറവാണ്. രണ്ട് മാസമായി പെന്‍ഷന്‍ നല്‍കാത്തതിനെതിരേ കെ.എസ്.ആര്‍.ടി.സി. മുന്‍ജീവനക്കാര്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. കൃത്യമായി പെന്‍ഷന്‍ നല്‍കണമെന്നുള്ള ഹൈക്കോടതി ഉത്തരവിന്റെ ലംഘനം കൂടിയാണ് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കാതിരിക്കുക വഴി ചെയ്യുന്നത്. അതേസമയം കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് നിലവില്‍ ശമ്പളം വൈകുന്നില്ല. രണ്ട് ഗഡുക്കളായിട്ട് നല്‍കുന്നുണ്ട്.
Content Highlights: ksrtc ex employees, pension delay


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..