Photo: Mathrubhumi
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ആശ്വാസം. ഇന്നു മുതല്‍ ശമ്പളം നല്‍കിത്തുടങ്ങും. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി ധനവകുപ്പ് അനുവദിച്ച 30 കോടിരൂപ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തി. ഈ പണം ഉപയോഗിച്ച് ശമ്പളം വിതരണം ചെയ്തു തുടങ്ങും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് മുന്‍ഗണന.
ഓവര്‍ ഡ്രാഫ്റ്റായി 45 കോടിരൂപ കൂടി എസ്.ബി.ഐയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. എടുത്തിട്ടുണ്ട്. നേരത്തെ അഞ്ചു കോടിരൂപ എടുത്തിരുന്നു. ഇത്തരത്തില്‍ ഓവര്‍ ഡ്രാഫ്റ്റായി എടുത്ത അന്‍പതു കോടി രൂപയും ഇന്നെത്തിയ പണവും ഉപയോഗിച്ച് നാളെ കൊണ്ടുതന്നെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളവിതരണം സാധ്യമാകും.
വിഷു, ഈസ്റ്റര്‍ ദിനങ്ങള്‍ കഴിഞ്ഞിട്ടും മാര്‍ച്ച് മാസത്തെ ശമ്പളം കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നില്ല. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അതേസമയം അടുത്തമാസത്തെ ശമ്പളവിതരണത്തെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നുമുണ്ട്. നേരത്തെ തീരുമാനിച്ചതിന് വിരുദ്ധമായി,
അടുത്തമാസം അഞ്ചാംതീയതിക്ക് ശേഷമാണ് ശമ്പളം ലഭിക്കുന്നതെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടന ടി.ഡി.എഫ്. വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: ksrtc employees will get salary from today onwards
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..