'കെഎസ്ആര്‍ടിസിയെ ഇല്ലാതാക്കാന്‍'; സ്വിഫ്റ്റിന് ബസ് വാങ്ങാനുള്ള നീക്കത്തിനെതിരെ തൊഴിലാളി യൂണിയനുകള്‍


ദീര്‍ഘദൂര സര്‍വീസുകള്‍ സിഫ്റ്റിലേക്ക് മാറുമ്പോള്‍ ഓഡിനറി ബസുകള്‍ കൂടുതലായി ഓടിച്ച് ജീവനക്കാരെ പുനഃക്രമീകരിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം.

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന്റെ ബസ് | Photo - Mathrubhumi archives

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന് 700 സി.എന്‍.ജി. ബസുകള്‍ വാങ്ങാനുള്ള തീരുമാനത്തിനെതിരേ ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ രംഗത്ത്. കെ.എസ്.ആര്‍.ടി.സിയെ സാവകാശം ഇല്ലാതാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണിതെന്നാണ് ബിഎംഎസിന്റേയും എഐടിയുസിയുടേയും ആരോപണം. സിഎന്‍ജി വില തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാല്‍ ഇത്തരം ബസുകള്‍ ഭാവിയില്‍ ലാഭകരമാകില്ലെന്നും യൂണിയനുകള്‍ അഭിപ്രായപ്പെടുന്നു.

നിലവില്‍ കെ.എസ്.ആര്‍.ടി.സി നടത്തുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പകരമായാണ് 700 സ്വിഫ്റ്റ് ബസുകള്‍ എത്തുന്നത്. ഈ ബസുകളില്‍ താത്കാലികാടിസ്ഥാനത്തിലാണ് ജീവനക്കാരുടെ നിയമനം. അതിനാല്‍ നിലവില്‍ സര്‍വീസ് നടത്തുന്ന കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും എന്തുചെയ്യുമെന്നാണ് യൂണിയനുകള്‍ ചോദിക്കുന്നത്. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം 5.62-ല്‍ നിന്ന് വര്‍ധിക്കുന്നത് തൊഴില്‍ നഷ്ടത്തിന് കാരണമാകുമോ എന്നും യൂണിയനുകള്‍ക്ക് അശങ്കയുണ്ട്.

കെ.എസ്.ആര്‍.ടി.സിയില്‍ 3500 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് എ.ഐ.ടി.യു.സി നേതാവ് എംജി രാഹുല്‍ പറഞ്ഞു. കെ-സിഫ്റ്റ് കെ.എസ്.ആര്‍.ടി.സിയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. കെ-സിഫ്റ്റിലേക്ക് ബസുകള്‍ കൂടുന്നത് സുപ്പര്‍ ക്ലാസില്‍ മാത്രമാണ്. കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസില്ലെന്നും ജീവനക്കാരില്ലെന്നും എംജി രാഹുല്‍ പറഞ്ഞു.

എന്നാല്‍, ദീര്‍ഘദൂര സര്‍വീസുകള്‍ സിഫ്റ്റിലേക്ക് മാറുമ്പോള്‍ ഓഡിനറി ബസുകള്‍ കൂടുതലായി ഓടിച്ച് അവയിലേക്ക് ജീവനക്കാരെ പുനഃക്രമീകരിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. വരും വര്‍ഷങ്ങളില്‍ കൂടുതല്‍പേര്‍ വിരമിക്കുന്നതൊടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നുംമാനേജ്‌മെന്റ് വിശദീകരിക്കുന്നു.

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന് 700 സി.എന്‍.ജി. ബസുകള്‍ വാങ്ങാന്‍ കിഫ്ബിയില്‍നിന്ന് 455 കോടിരൂപ വായ്പ അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. നാലുശതമാനം പലിശയ്ക്കാണിത്. ആദ്യമായാണ് കിഫ്ബിയില്‍നിന്ന് ഇത്തരം വായ്പ നല്‍കുന്നത്. കടുത്ത സാമ്പത്തികബാധ്യതയിലുള്ള കെ.എസ്.ആര്‍.ടി.സി.ക്ക് നേരിട്ട് വായ്പ നല്‍കാന്‍ കഴിയാത്തതിനാലാണ് സ്വിഫ്റ്റിനെ പരിഗണിച്ചത്.

Content Highlights: KSRTC employees' unions against k swift

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022

Most Commented