കാട്ടാക്കട ആക്രമണത്തിന് സമാനമായ സംഭവം മുമ്പും; കെഎസ്ആര്‍ടിസി കുടുംബശ്രീക്കാരെയും 'വിരട്ടിയോടിച്ചു'


KSRTC bus | Photo: Mathrubhumi

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. അന്വേഷണ കൗണ്ടറുകളുടെ ചുമതല ഏറ്റെടുക്കാനെത്തിയ കുടുംബശ്രീക്കാരെയും കാട്ടാക്കട മോഡലില്‍ കെ.എസ്.ആര്‍.ടി.സി.ക്കാര്‍ വിരട്ടിയോടിച്ചു. 2018 ഒക്ടോബറില്‍ 24 റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീക്ക് കൈമാറാന്‍ തീരുമാനിച്ചെങ്കിലും തൊഴിലാളിസംഘടനകള്‍ എതിര്‍ക്കുകയും മിന്നല്‍ പണിമുടക്ക് നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് മാനേജ്മെന്റ് പദ്ധതി ഉപേക്ഷിച്ചു.

അന്വേഷണ കൗണ്ടറുകളിലെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെരുമാറ്റത്തില്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു കുടുംബശ്രീയെ പരിഗണിച്ചത്. ഇതിനായി ധാരണാപത്രവും ഒപ്പിട്ടു. തൊട്ടുപിന്നാലെയാണ് കെ.എസ്.ആര്‍.ടി.സി.യില്‍ പ്രതിഷേധം ഉയര്‍ന്നത്.

സംഘടനാ നേതാക്കളുടെ താവളമാണ് മിക്കവാറും ഡിപ്പോ കൗണ്ടറുകള്‍. കഴിഞ്ഞദിവസം കാട്ടാക്കട ഡിപ്പോയില്‍ അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ കണ്ടക്ടര്‍ അനില്‍കുമാറും ഇത്തരത്തില്‍ അദര്‍ ഡ്യൂട്ടിയിലായിരുന്നു.

അന്വേഷണ കൗണ്ടറുകള്‍ പുറംഏജന്‍സിക്ക് നല്‍കുന്നതോടെ തങ്ങളുടെ അവസരം നഷ്ടമാകുമെന്ന് കണ്ടതോടെയാണ് കെ.എസ്.ആര്‍.ടി.സി.യില്‍ പ്രതിഷേധം ശക്തമായത്. കരാറില്‍ പ്രതിഷേധിച്ച് ഇടത്-വലത് സംഘടനകള്‍ 2018 ഒക്ടോബര്‍ 17-ന് മിന്നല്‍പണിമുടക്കും നടത്തി. യൂണിയന്‍കാര്‍ സഹകരിക്കില്ലെന്നും അക്രമണത്തിന് സാധ്യതയുണ്ടെന്നും മനസ്സിലായതോടെ കുടുംബശ്രീയും പിന്മാറി.

Content Highlights: ksrtc employees protest aginst kudumbashree workers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented