പ്രതീകാത്മകചിത്രം | Mathrubhumi archives
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ നിരത്തിലെ മോശംപെരുമാറ്റത്തിനെതിരേ പരാതിപ്പെടാം. അതിവേഗം, അലക്ഷ്യവും അപകടകരവുമായ ഡ്രൈവിങ് എന്നിവയ്‌ക്കെതിരേ 9188619380 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശം അയയ്ക്കാം. ചിത്രങ്ങളും ദൃശ്യങ്ങളും തെളിവായി നല്‍കാം.
കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ മോശം പ്രവണതയ്‌ക്കെതിരേ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബസുകളില്‍ ഫോണ്‍നമ്പര്‍ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ പതിച്ചുതുടങ്ങിയിട്ടുണ്ട്. പരാതികളില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
Content Highlights: KSRTC drivers rash or negligent driving whatsapp number
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..