'തലയ്ക്ക് കനത്ത സുരക്ഷ'; കല്ലേറിൽനിന്ന് രക്ഷപ്പെടാൻ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ


Photo: Screengrab

ആലുവ: ഹർത്താൽ ദിനത്തിൽ സ്വയരക്ഷയ്ക്കായി ഹെൽമറ്റ് ധരിച്ച് കെ.എസ്.ആർ.ടി.സി. ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ആലുവ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ഡ്രൈവറാണ് അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ചത്. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമാനമായി മറ്റു പലയിടങ്ങളിലും ഇത്തരത്തിൽ ഹെൽമെറ്റ് ധരിച്ച് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പലരും പങ്കുവെക്കുന്നുണ്ട്.

പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. നിരവധി കെഎസ്ആർടിസി ബസുകൾക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും ആക്രമികൾ കല്ലെറിഞ്ഞു.

അതേസമയം പി.എഫ്.ഐ. ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Content Highlights: KSRTC driver wears helmet to save himself from stone pelting

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented