പ്രതീകാത്മകചിത്രം | ചിത്രീകരണം: വിജേഷ് വിശ്വം മാതൃഭൂമി
കൂത്തുപറമ്പ്: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്യവെ, റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർഥിയുടെ തല അറ്റുപോയ കേസിൽ ബസ് ഡ്രൈവറെ കോടതി ശിക്ഷിച്ചു.
മുണ്ടയാംപറമ്പിലെ ഇ.കെ. ജോസഫി(45)നെയാണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ.എഫ്. ഷിജു മൂന്നുമാസം തടവിനും 6000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
തമിഴ്‌നാട് ഗൂഡല്ലൂർ പുത്തൂർ എച്ചംവയലിലെ സിബി ജയറാമാ(13)ണ് മരിച്ചത്. 2017 ഏപ്രിൽ 26-ന് കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു സംഭവം.
തല പുറത്തേയ്ക്കിടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഉടൽഭാഗം ബസിനകത്തായിരുന്നു. തല സമീപത്തെ ഓവുചാലിലും കണ്ടെത്തി. സംഭവത്തിന് ദൃക്‌സാക്ഷിയായ കുട്ടിയുടെ ബന്ധു ബോധരഹിതയാവുകയും ചെയ്തിരുന്നു.
കേളകം സി.ഐ. ആയിരുന്ന പി.ടി. പ്രദീഷാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി എ.പി.പി. ഷീജ മോഹൻരാജ് ഹാജരായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..