ആറ്റിങ്ങല്‍: ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. കെ.എസ്.ആര്‍.ടി.സി ആറ്റിങ്ങല്‍ ഡിപ്പോയിലെ ജീവനക്കാരനും കല്ലമ്പലം സ്വദേശിയുമായ ഷിജു(35)വാണ് മരിച്ചത്. 

ആറ്റിങ്ങല്‍-കടയ്ക്കാവൂര്‍-വര്‍ക്കല റൂട്ടിലോടുന്ന ബസില്‍ ഡ്രൈവറായ ഷിജുവിന് അയന്തിയില്‍ വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ബസ് നിര്‍ത്തിയശേഷം ഷിജുവിനെ യാത്രക്കാരും മറ്റുള്ളവരും ചേര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചിരുന്നു. 

അതിനിടെ, അസുഖമായതിനാല്‍ തിങ്കളാഴ്ച അവധി വേണമെന്ന് ഷിജു ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ അനുവദിച്ചില്ലെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. 

Content Highlights: ksrtc driver dies in attingal