KSRTC മാനേജ്മെന്റിനെയും തൊഴിലാളി സംഘടനകളെയും വിമര്‍ശിച്ച് മുഖ്യമന്ത്രി


കെ.എസ്.ആര്‍.ടി.സി.: ഖന്ന പാക്കേജ് നടപ്പാക്കുന്നതില്‍ വീഴ്ച

മുഖ്യമന്ത്രി പിണറായി വിജയൻ (Photo: Ridin Damu)

തിരുവനന്തപുരം: പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ മാനേജ്മെന്റും തൊഴിലാളിസംഘടനകളും വീഴ്ചവരുത്തിയതാണ് കെ.എസ്.ആര്‍.ടി.സി.യിലെ പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. 'ചിന്ത' വാരികയിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍മാത്രം ചെയ്താല്‍ കെ.എസ്.ആര്‍.സി.യുടെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകില്ലെന്നും പറയുന്നു.

ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജീവനക്കാരും മാനേജ്മെന്റ്തലത്തില്‍ ഉദ്യോഗസ്ഥരും കര്‍ശനനിലപാട് സ്വീകരിക്കണം. കോവിഡ് സാഹചര്യം പരിഗണിച്ച് 2021-22-ല്‍ 2076 കോടിരൂപ സര്‍ക്കാര്‍ സഹായം നല്‍കി. എന്നിട്ടും ശമ്പളംപോലും കൃത്യമായി നല്‍കാന്‍ കഴിയാതെവരുന്നത് കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയുടെ ഭാഗംകൂടിയാണ്. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിപ്പിക്കാന്‍ എല്ലാ ജീവനക്കാരും ആത്മാര്‍ഥമായി ശ്രമിക്കണം -മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ സ്വിഫ്റ്റില്‍ ദിവസവേതനത്തില്‍ നിയമിക്കും. 12 മണിക്കൂര്‍ സിംഗിള്‍ഡ്യൂട്ടിസംവിധാനം ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളില്‍ അടുത്തമാസം ഒന്നിന് ആരംഭിച്ച് മൂന്നുമാസത്തിനുള്ളില്‍ നടപ്പാക്കും. പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയാല്‍ 600 മുതല്‍ 800 വരെ ബസുകള്‍ ദിനംപ്രതി കൂടുതലായി ഓടിച്ച് മാസം 25 കോടിരൂപവരെ അധികവരുമാനം നേടാം. -മുഖ്യമന്ത്രി അവകാശപ്പെട്ടു.

Content Highlights: KSRTC CM Pinarayi Vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented