ബസ് കടത്തിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം
കൊച്ചി: ആലുവ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബസ് മോഷണം പോയി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബസ് കലൂര്‍ ഭാഗത്തുനിന്നും കണ്ടെത്തി.
ബസ് മോഷ്ടിച്ച് കടത്തിയ പ്രതിയെ നോര്‍ത്ത് പോലീസ് പിടികൂടി. ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് ആലുവ ഡിപ്പോയില്‍ നിന്ന് ബസ് മോഷണം പോയത്. മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ ആള് ബസുമായി കടന്നുകളയുകയായിരുന്നു. ആലുവ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന വഴിയില്‍ ബസ് നിരവധി വാഹനങ്ങളില്‍ തട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അമിത വേഗതയില്‍ ബസ് പോകുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന് ഉടന്‍തന്നെ ഡിപ്പോയില്‍ വിവരം അറിയിച്ചു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബസ് കലൂര്‍ ഭാഗത്തുനിന്ന് കണ്ടെത്തിയത്. ഇന്നു ഉച്ചയ്ക്ക് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തേണ്ട ഫാസ്റ്റ് പാസഞ്ചര്‍ ബസായിരുന്നു ഇത്.
Content Highlights: ksrtc bus stolened in aluva depot
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..