കരിപ്പൂര്‍ വിമാനത്താവളംവഴി കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ ഇന്നുമുതൽ; നാല് ബസുകള്‍ ഓടും


കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം | Photo : Binoj p.p

കോഴിക്കോട്: യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ച് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് തുടങ്ങുന്നു. കോഴിക്കോട്ടുനിന്ന് വിമാനത്താവളംവഴി പാലക്കാട്ടേക്കും തിരിച്ചും നാലുബസുകളാണ് സര്‍വീസ് നടത്തുക.

കരിപ്പൂരില്‍ വിമാനസര്‍വീസുകള്‍ കൂടുതലും രാത്രിയായതിനാലാണ് രാത്രി സര്‍വീസുകള്‍ തുടങ്ങുന്നത്. തിങ്കളാഴ്ച ബസുകള്‍ ഓടിത്തുടങ്ങും. സെപ്റ്റംബര്‍ 14-ന് എം.ഡി. ബിജു പ്രഭാകറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്. നവംബര്‍ രണ്ടിന് വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗം സമയക്രമം തീരുമാനിച്ചു.



നിലവില്‍ കോഴിക്കോട്-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തിവരുന്ന ട്രിപ്പുകളില്‍ പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് രണ്ടു ട്രിപ്പ് വീതമാണ് ഇതനുസരിച്ച് വിമാനത്താവളംവഴി ക്രമീകരിക്കുന്നത്. അഞ്ചുമിനിറ്റാണ് ബസ് വിമാനത്താവളപരിസരത്തുണ്ടാവുക.

മലപ്പുറം ക്ലസ്റ്റര്‍ ഓഫീസര്‍ വി.എം.എ. നാസറിനാണ് ഏകോപനച്ചുമതല. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് നേരത്തേ കെ.എസ്.ആര്‍.ടി.സി. ജന്റം ബസുകള്‍ ഓടിച്ചിരുന്നെങ്കിലും സാമ്പത്തികമായി നേട്ടമില്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.

ബസ്സുകളുടെ സമയവിവരം

കോഴിക്കോട്ടുനിന്ന് പുലർച്ചെ 4.30-ന് പുറപ്പെടുന്ന ബസ് 5.15-ന് കരിപ്പൂരിലെത്തും.

കോഴിക്കോട്ടുനിന്ന് രാത്രി 11.15-ന് പുറപ്പെടുന്ന ബസ് രാത്രി 12-ന് കരിപ്പൂരിൽ.

പാലക്കാട്ടുനിന്ന് രാത്രി 7.40-ന് പുറപ്പെട്ട് 11-ന് കരിപ്പൂരിൽ.

പാലക്കാട്ടുനിന്ന് രാത്രി ഒമ്പതിന് പുറപ്പെട്ട് 12.20-ന് കരിപ്പൂരിൽ.

Content Highlights: ksrtc bus services via kozhikode international airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented