അപകടത്തിൽപ്പെട്ട ബസ് | Screengrab: Mathrubhumi News Video
പത്തനംതിട്ട: ളാഹയില്‍ കെ.എസ്.ആര്.ടി.സി. ബസ് മറിഞ്ഞ് പതിനാറ് പേര്‍ക്ക് പരിക്ക്. പമ്പയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.
ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. ളാഹ വിളക്കുവഞ്ചിയ്ക്ക് തൊട്ടുമുമ്പായി ഇറക്കത്തിലാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. ബസിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. 56 തീര്‍ഥാടകര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.
പോലീസ്, ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പുതന്നെ വാഹനത്തിലെ യാത്രക്കാര്‍ മുഴുവന്‍ പുറത്തിറങ്ങിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ഇന്ധനടാങ്കില്‍ ചോര്‍ച്ചയുണ്ട്.
Content Highlights: KSRTC bus met with an accident 16 people injured
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..