ഓട്ടത്തിനിടെ KSRTC ബസിന്റെ ടയര്‍ ഊരിത്തെറിച്ച സംഭവം; മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍


ഫെലിക്‌സ് | മാതൃഭൂമി ന്യൂസ്

പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: യാത്രയ്ക്കിടെ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ടയര്‍ ഊരിത്തെറിച്ച സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. വിഴിഞ്ഞം ഡിപ്പോയിലെ മെക്കാനിക്കുമാരായ റിങ്കല്‍ ടോബി, അരുണ്‍ലാല്‍ പി.എസ്., വിജികുമാര്‍ ഗോപകുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വാഹന പരിപാലനത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് നടപടി.

ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലിലേക്ക് പോയ ബസിന്റെ, ഡ്രൈവറുടെ സൈഡിലെ മുന്‍ചക്രമാണ് ഇളകിത്തെറിച്ചത്. വലിയ വേഗതയിലല്ലാതിരുന്ന ബസ് ഡിവൈഡറില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മെക്കാനിക്കുകള്‍ക്ക് ബസ് പരിപാലനത്തില്‍ വലിയ വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയത്. അന്വേഷണവിധേയമായുള്ള സസ്പെന്‍ഷനാണ് ഇപ്പോള്‍ മൂന്നു പേര്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റ് എടുത്തിരിക്കുന്നത്.

Content Highlights: ksrtc bus mechanics suspended


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented